കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ആഗസ്റ്റ് 26ന്

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ പ്രൊഫഷ്ണല്‍ ഓര്‍ഗനൈസേഷന്‍ ആയ സി.എം.എന്‍.എ.യുടെ

‘ഊരിലെ ഉണ്ണിക്കും ഏകാം സാന്ത്വനം’
‘മാവേലി മന്നനെ ഓര്‍ത്തീടുമ്പോള്‍’

എന്ന കാരുണ്യ പദ്ധതിയായ അട്ടപ്പാടിയിലെ ആദിവാസി സ്‌ക്കൂള്‍ കുട്ടികള്‍ക്ക് പഠനസഹായവുമായി നേഴ്‌സസ് അസോസിയേഷന്‍ മാവേലിയെ വരവേല്‍ക്കുകയാണ്.

എല്ലാ വര്‍ഷവും കേരളത്തിലെ അശരണര്‍ക്കും തണലേകുവാന്‍ ഓണാഘോഷം സംഘടിപ്പിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ഏക അസ്സോസിയേഷന്‍ സി.എം.എന്‍.എ. മാത്രമാണ്.

നിരവധി കലാപരിപാടികള്‍ ഓണാഘോഷത്തിന്‍ അവതരിക്കപ്പെടും. കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്യുന്ന കുട്ടികളില്‍ നിന്നും ഓണകുറമ്പന്‍, ഓണക്കുറുമ്പി എന്നിവരെയും, യുവാക്കളില്‍ നിന്നും, യുവതികളില്‍ നിന്നും ഓണത്തമ്പുരാന്‍, ഓണത്തമ്പുരാട്ടി എന്നിവരെയും തെരഞ്ഞെടുത്തു സമ്മാനങ്ങള്‍ നല്‍കി ആദരിക്കും.

കാനഡയിലെ രാഷ്ട്രീയ, ആത്മീയ   സാമൂഹിക മേഖലയിലെ നേതാക്കള്‍ ആശംസകള്‍നേരും.സന്ധ്യക്ക് 5.30 pm  ന് ആരംഭിക്കുന്ന പരിപാടികള്‍ 9.00 pmനു ഓണസദ്യയോടെ അവസാനിക്കും. ഊരിലെ ഉണ്ണിക്കു സാന്ത്വനം ഏകാനായി സംഭാവനകള്‍ നല്‍കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

Venne
സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല, പാരിഷ് ഹാള്‍,
6890 പ്രൊഫഷ്ണല്‍ കോര്‍ട്ട്,
മിസ്സിസ്സാഗ, L4VIX6

Print Friendly, PDF & Email

Leave a Comment