വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം; രമ്യ ഹരിദാസ് എം.പി മുഖ്യാതിഥി

ന്യൂയോർക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. സെപ്റ്റംബർ 9-ാം തിയ്യതി ശനിയാഴ്ച രാവിലെ 11:00 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിൽ (475 West Hartsdale Ave., Hartsdale, NY) വെച്ച് അതിവിപുലമായി നടത്തുന്ന ഓണാഘോഷ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടെറൻസൺ തോമസ് അറിയിച്ചു.

ഒരു രാഷ്ട്രീയക്കാരി എന്നതിലുപരി നാടൻ പാട്ടിലും, സംഗീതത്തിലും, നൃത്തത്തിലും, സാമൂഹിക പ്രവര്‍ത്തനത്തിലുമൊക്കെ കൈവച്ച ബഹുമുഖ പ്രതിഭകൂടിയാണ് ആലത്തൂരിലെ എം.പി ആയ രമ്യ ഹരിദാസ്. ഈ വർഷത്തെ ഓണാഘോഷത്തിൽ അവരുടെ പ്രാതിനിധ്യം ഒരു വേറിട്ട അനുഭവമാക്കി തീർക്കുമെന്ന് സെക്രട്ടറി ഷോളി കുമ്പിളുവേലിൽ അഭിപ്രായപ്പെട്ടു.

പ്രവേശന ഫീസ് ഈടാക്കാതെയാണ് ഈ വർഷത്തെ ഓണാഘോഷമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ അറിയിച്ചു.

എല്ലാ വര്‍ഷത്തേയും ഓണാഘോഷം അവസ്മരണീയമാക്കാൻ വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് ട്രഷർ അലക്സാണ്ടർ വർഗീസ് അഭിപ്രായപ്പെട്ടു.

ന്യൂയോർക്കിലെ പ്രശസ്തമായ റസ്റ്റോറന്റുകളെയാണ് ഓണസദ്യക്ക് വേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ മത്സരിച്ചുണ്ടാക്കുന്ന ഓണസദ്യ സ്വാദിഷ്ഠമായ രുചിക്കൂട്ടുകളുടെ മന്ത്ര വിദ്യയായി മാറുകയാണ് പതിവ്. അത് ആസ്വദിക്കാൻ നിങ്ങൾക്ക് കിട്ടുന്ന സുവര്‍ണ്ണാവസരമാണ് ഈ ഓണാഘോഷം.

പുലിക്കളി, ശിങ്കാരി മേളം, തിരുവാതിര എന്നുവേണ്ട ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഓണം അനുഭവിച്ചറിയാണെമെങ്കിൽ അതിന് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണത്തിൽ തന്നെ പകെടുക്കണം. അതിൽ ലഭിക്കുന്ന ഒരു സന്തോഷം മറ്റൊരു ഓണാഘോഷത്തിലും ലഭിക്കില്ല. ഇവിടെ നിങ്ങളുടെ കുടുംബത്തിൽ നിന്നും ലഭിക്കുന്ന അതേ സന്തോഷമായിരിക്കും കിട്ടുക.

ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും , ഒത്തിരി സുന്ദരമായ ഓര്‍മ്മകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകർന്നു നൽകുവാനും അസ്സോസിയേഷന്‍ ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് (914 255 0176), സെക്രട്ടറി ഷോളി കുമ്പിളുവേലിൽ (914 330 6340), ട്രഷറര്‍ അലക്സാണ്ടർ വർഗീസ് (914 310 4000), വൈസ് പ്രസിഡന്റ് ആന്റോ വർക്കി (516 698 7496) ജോയിന്റ് സെക്രട്ടറി കെ.ജി. ജനാർദ്ദനൻ (914 843 7422), ട്രസ്റ്റി ബോര്‍ഡ് ജോൺ കെ മാത്യു (914 552 2061), കോഓർഡിനേറ്റർ ജോയി ഇട്ടൻ (914 564 1702), കൾച്ചറൽ കോഓർഡിനേറ്റർ നിരീഷ് ഉമ്മൻ (914 643 9018) എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News