ഉക്രേനിയൻ സ്‌കൂളിന് നേരെ റഷ്യൻ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

കൈവ്: വടക്കുകിഴക്കൻ ഉക്രെയ്‌നിലെ റോംനി നഗരത്തിലെ സ്‌കൂളിൽ ബുധനാഴ്ച റഷ്യ നടത്തിയ ആക്രമണത്തിൽ നാല്
പേര്‍ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ പറഞ്ഞു.

സ്കൂൾ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, സെക്രട്ടറി, ലൈബ്രേറിയൻ എന്നിവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി ക്ലിമെൻകോ പറഞ്ഞു. സുമി റീജിയണിന്റെ ഭാഗമായ റോംനിയിലെ സ്‌കൂൾ പരിസരത്തിലൂടെ കടന്ന് പോകുകയായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.

രാവിലെ 10:05ന് (0705 ജിഎംടി) റഷ്യ തൊടുത്ത ഡ്രോൺ സ്‌കൂളിൽ പതിച്ചതായി പ്രാദേശിക സൈനിക ഭരണകൂടം പറഞ്ഞു.

“സ്കൂൾ കെട്ടിടം നശിച്ചു, സ്കൂൾ വർഷത്തിന് തൊട്ടുമുമ്പാണിത് സംഭവിച്ചത്,” ഉക്രേനിയൻ മനുഷ്യാവകാശ ഓംബുഡ്സ്മാൻ ഡിമിട്രോ ലുബിനറ്റ്സ് ടെലിഗ്രാമിൽ പറഞ്ഞു.

അതേസമയം, സിവിലിയൻമാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും മനഃപൂർവം ലക്ഷ്യമിടുന്നത് റഷ്യ നിഷേധിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News