ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ തിരുവോണ പൊൻപുലരി ആഗസ്റ്റ് 26 ശനിയാഴ്ച

ഡിട്രോയിറ്റ്: പ്രവർത്തന പന്ഥാവിൽ അഞ്ചു പതിറ്റാണ്ടോടടുത്ത് പാരമ്പര്യമുള്ള മിഷിഗണിലെ കലാസാംസ്കാരിക സംഘടനയായ കേരള ക്ലബ്ബിന്റെ (ഡിട്രോയിറ്റ്) ഈ വർഷത്തെ ഓണാഘോഷം “തിരുവോണ പൊൻപുലരി” ആഗസ്റ്റ് 26-ന് ശനിയാഴ്ച വൈകിട്ട് 4:30 മുതൽ ലേക്ക് ഓറിയൻ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ (495 E Scripps Rd, Orion Twp, MI 48360) വെച്ച് മികവാർന്ന പരിപാടികളോടെ നടത്തപ്പെടും.

കേരള ക്ലബ്ബ് അംഗങ്ങൾ ഭവനങ്ങളിൽ പാകം ചെയ്തുകൊണ്ടുവരുന്ന രുചികരമായ ഓണവിഭവങ്ങൾ അടങ്ങിയ ഓണസദ്യയോടെ ഓണാഘോഷങ്ങൾ ആരംഭിക്കും. കേരള ക്ലബ്ബിന് മാത്രം അവകാശപ്പെടുവാൻ കഴിയുന്ന കൂടുതൽ സ്വാദിഷ്ടവും ആസ്വാദ്യകരവുമായ ഓണസദ്യയെ തുടർന്ന് ഡിട്രോയിറ്റിലെ മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളൂം പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും.

മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് ഓണത്തിന്റെ നവ്യാനുഭവം സമ്മാനിക്കാൻ കേരള ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾക്ക് സാധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഓരോ വർഷവും ഓണാഘോഷത്തിന് എത്തുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധന. ഗൃഹാതുരത്വമാർന്ന ഓർമ്മകൾ ഉണർത്തുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News