ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബർ 2-ന്

മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബർ 2-ന് ശനിയാഴ്ച വൈകിട്ട് 6 മണിമുതൽ സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. പ്രഗത്ഭരായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വർണ്ണാഭമായ പരിപാടികൾ കൊണ്ട് കേരള ക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്തുമസ്സ് ആഘോഷങ്ങൾ വ്യത്യസ്തത പുലർത്തും.

ക്രിസ്തുമസ്സ് ആഘോഷങ്ങളോട് ചേർന്നു നടക്കുന്ന സമ്മേളനത്തിൽ വെച്ച് കേരള ക്ലബ്ബിന്റെയും യൂത്ത് ലീഡർഷിപ്പ് ഫോറത്തിന്റേയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ആവേശമുണർത്തുന്ന ഈ സന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ്ബിന്റെ ഭാരവാഹികളായ ഫിലോ ആൽബർട്ട് , ആശ മനോഹരൻ, ജെയ്‌മോൻ ജേക്കബ്, ഷിബു ദേവപാലൻ, ഗൗതം ത്യാഗരാജൻ, ഉഷ കൃഷ്ണകുമാർ, ഷാരൺ സെബാസ്റ്റ്യൻ, മിനി ചാലിൽ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News