ഇമ്രാന്‍ ഖാന്റെ ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്തതിനെതിരെ ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ്: തോഷഖാന കേസിൽ പിടിഐ ചെയർമാനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ശിക്ഷ സസ്‌പെൻഡ് ചെയ്തെങ്കിലും അവസാനിച്ചിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു.

തോഷഖാന കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി പി.ടി.ഐ മേധാവിയുടെ ശിക്ഷ സസ്‌പെൻഡ് ചെയ്‌തതിനെ തുടർന്ന് എക്‌സിലാണ് (മുമ്പ് ട്വിറ്റർ) മുൻ പ്രധാനമന്ത്രി പ്രതികരിച്ചത്.

“തീരുമാനം എന്തായിരിക്കുമെന്ന് എല്ലാവർക്കും അറിയാമെങ്കിൽ അത് നീതിന്യായ വ്യവസ്ഥയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രിം കോടതിയിൽ നിന്ന് വ്യക്തമായ സന്ദേശം ലഭിച്ച ശേഷം കീഴ്‌ക്കോടതി അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവാസ് ഷെരീഫിന്റെ ശിക്ഷ നടപ്പാക്കുന്നത് ഉറപ്പാക്കാൻ ഒരു നിരീക്ഷണ ജഡ്ജിയെ നിയമിച്ചതായി പിഎംഎൽ-എൻ നേതാവ് അവകാശപ്പെട്ടു. ഈ സാഹചര്യത്തിൽ, “നീലക്കണ്ണുള്ള” വ്യക്തിയെ രക്ഷിക്കാൻ ചീഫ് ജസ്റ്റിസ് തന്നെ നിരീക്ഷണ ജഡ്ജിയായി, ഷെഹ്ബാസ് തുടർന്നു.

രാജ്യത്തിന്റെ ജുഡീഷ്യൽ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ് പിടിഐ മേധാവിയുടെ ശിക്ഷ സസ്‌പെൻഷൻ]എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

കള്ളന്മാർക്കും തീവ്രവാദികൾക്കും സൗകര്യമൊരുക്കിയാൽ ഒരു സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Print Friendly, PDF & Email

Leave a Comment

More News