ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിൽ നഖം; ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ നഖം കണ്ടെത്തിയതായി പരാതി. അഭിഭാഷകനും പൊതുപ്രവർത്തകനുമായ കൗശിക് എം ദാസാണ് പരാതിയുമായി രംഗത്തെത്തിയത്.

ഊണും വറുത്ത മീനും മുട്ട പൊരിച്ചതുമായിരുന്നു ഓർഡർ നല്‍കിയത്. എന്നാൽ കിട്ടിയത് ഊണും ബീഫ് റോസ്റ്റും ആണെന്ന് കൗശിക് പറയുന്നു. ഭക്ഷണം മാറിയത് കാര്യമാക്കിയില്ലെന്നും എന്നാൽ ഭക്ഷണത്തില്‍ നഖം കണ്ടപ്പോഴാണ് പരാതി നൽകിയെന്നും പറയുന്നു.

ചിന്നക്കടയിലെ ഗീതം റസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തത്. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടി.

Print Friendly, PDF & Email

Leave a Comment

More News