സ്പെയിനിലുടനീളം കനത്ത മഴ; മാഡ്രിഡ് നിവാസികളോട് വീട്ടിൽ തന്നെ തുടരാൻ അധികൃതര്‍ നിര്‍ദ്ദേശിച്ചു

മാഡ്രിഡ്: സ്‌പെയിനിന്റെ ചില ഭാഗങ്ങളില്‍ ശക്തിയായ പേമാരിയും കൊടുങ്കാറ്റും തുടരുന്നതിനാല്‍ എല്ലാ താമസക്കാരോടും വീട്ടിൽ തന്നെ തുടരാൻ മാഡ്രിഡ് മേയർ ഞായറാഴ്ച നിര്‍ദ്ദേശിച്ചു.

ദേശീയ കാലാവസ്ഥാ ഏജൻസിയായ എഇഎംഇടി (AEMET) ഞായറാഴ്ച മാഡ്രിഡ് മേഖലയിലും ടോളിഡോ പ്രവിശ്യയിലും (Toledo province), കാഡിസ് (city of Cadiz) നഗരത്തിലും അതീവ അപകടസാധ്യതയുള്ള പരമാവധി റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മാഡ്രിഡിൽ ഒരു ചതുരശ്ര മീറ്ററിന് 120 ലിറ്റർ വരെ മഴ 12 മണിക്കൂറിൽ പെയ്തേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

“അസാധാരണങ്ങളില്‍ അസാധാരണമായ സാഹചര്യം കാരണം, മഴയുടെ റെക്കോർഡുകൾ തകർക്കപ്പെടും, മാഡ്രിഡിലെ ജനങ്ങളോട് ഇന്ന് വീട്ടിൽ തന്നെ തുടരാൻ ഞാൻ ആവശ്യപ്പെടുന്നു,” മാഡ്രിഡ് മേയർ ഹോസെ ലൂയിസ് മാർട്ടിനെസ്-അൽമേഡ (Jose Luis Martinez-Almeida) X-ൽ എഴുതി.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മാഡ്രിഡില്‍ ഇരുണ്ട മേഘങ്ങൾ കൂടിവരുന്നുണ്ടെങ്കിലും പലരും പതിവുപോലെ പുറത്തായിരുന്നു.

മാഡ്രിഡിലെ എമർജൻസി സർവീസുകൾ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ പ്രദേശവാസികള്‍ക്ക് അയച്ചിട്ടുണ്ട്.

മാഡ്രിഡിലെ വാൻഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡും സെവിയ്യയും തമ്മിലുള്ള സായാഹ്ന മത്സരം അലർട്ട് കാരണം താൽക്കാലികമായി നിർത്തിവച്ചു.

സ്പെയിനിന്റെ കിഴക്കൻ തീരത്തുള്ള അൽക്കനാറിലെ ടാർഗോണയിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ചതുരശ്ര മീറ്ററിന് 215 ലിറ്റർ മഴ പെയ്തതിനെത്തുടർന്ന് വെള്ളപ്പൊക്കം കാരണം പ്രദേശവാസികളെ വീടുകളില്‍ തന്നെ കഴിയാന്‍ അധികൃതര്‍ നിര്‍ബ്ബന്ധിതരാക്കി.

 

Print Friendly, PDF & Email

Leave a Comment

More News