ഇടുക്കിയിൽ ആംബുലൻസ് അപകടം; ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വയോധിക മരിച്ചു

ഇടുക്കി : കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോവുകയായിരുന്ന വയോധിക ആംബുലന്‍സ് അപകടത്തില്‍ പെട്ട് മരണമടഞ്ഞു. ഇടുക്കിയിലെ രാജാക്കാട് കുളടക്കുഴിയിൽ പുലര്‍ച്ചെയാണ് അന്നമ്മ പത്രോസ് (Annamma Pathrose) എന്ന 80 വയസ്സുകാരിയുടെ ജീവന്‍ അപഹരിച്ച അപകടം നടന്നത്.

ഏതാനും ദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അന്നമ്മ സുഖം പ്രാപിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. എന്നാല്‍, ആ യാത്ര ഒരു ദുരന്ത യാത്രയായി പര്യവസാനിച്ചു.

ഇന്ന് പുലർച്ചെ നാലരയോടെ അന്നമ്മയെ കയറ്റിയ ആംബുലൻസ് കുളത്തക്കുഴിയിൽ നിന്ന് കയറ്റം കയറുന്നതിനിടെ വളവില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനം റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു.

അന്നമ്മയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ മാറ്റി. എന്നാല്‍, അന്നമ്മയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Print Friendly, PDF & Email

Leave a Comment

More News