ജെയ്കിന്റെ പരാജയത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപി‌എം നേതാവ് എം എ ബേബി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ (Puthupally by-election)  എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ (Jake C Thomas) തോൽവി അപ്രതീക്ഷിതമല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി (M A Baby). പുതുപ്പള്ളിയിൽ ബിജെപിയുടേതുൾപ്പെടെ ഇടതു വിരുദ്ധ വോട്ടുകളുടെ ഏകീകരണവും സഹതാപ ഘടകവുമാണെന്ന് എം എ ബേബി പറഞ്ഞു.

ഇടതുപക്ഷ സർക്കാരിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം കടന്നാക്രമണം നടത്തിയെന്നും എംഎ ബേബി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വോട്ടിംഗിലെ ഇത്രയും വലിയ വ്യത്യാസം സൂക്ഷ്മമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ എംഎ ബേബി, ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഉള്ള സഹതാപമാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതിൽ മുഖ്യഘടകം. എല്ലാവിധ വർഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് എംഎ ബേബി പറഞ്ഞു.

അതേസമയം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം. ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ (Chandy Oommen) വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ആകെ 42,425 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 6558 വോട്ടും ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌ക്ക് സി തോമസിന് ഹാട്രിക് തോൽവിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. 2016ലും 2021ലും പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടിയോട് ജെയ്ക്ക് പരാജയപ്പെട്ടിരുന്നു.

Print Friendly, PDF & Email

Leave a Comment

More News