ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ പുതിയ കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

എടത്വ: ആൽഫാ പാലിയേറ്റീവ് കെയർ സെൻ്റർ (Alpha Palliative Care Center) കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ പുതിയ കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്റർ പ്രസിഡന്റ്‌ പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ആൽഫാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എം നൂർദീൻ ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ജനറൽ അഡ്മിനിസ്ട്രേറ്റർ ജേക്കബ് പോത്തൻ ഓജസ് – ഫിസിയോതെറാപ്പി പരിചരണ യാത്ര വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് , സെൻ്റർ വർക്കിംങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ,സെക്രട്ടറി എം.ജി കൊച്ചുമോൻ, ഡോ.എം.കെ ശശിധരൻപിള്ള,കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, സെൻട്രൽ കൗൺസിൽ മെമ്പർമാരായ ചന്ദ്രമോഹൻ നായർ, എസ്.ബി പ്രസാദ്, ട്രഷറാർ വിപി മാത്യൂ, കോർഡിനേറ്റർ അംജിത്ത്കുമാർ,തലവടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഏബ്രഹാം കരിമ്പിൽ, നിരണം സെൻ്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള,പി.കെ വർഗ്ഗീസ് പാലപറമ്പിൽ, വി.എച്ച്.എസ്. ഇ പ്രിൻസിപ്പാൾ സുജ സി.ആർ, ഡോ. മറിയാമ്മ ജോർജ്,നിർമ്മല ചന്ദ്രമോഹൻ ,ശശിധരൻ പിള്ള ,കലേശ് ,ആരോഗ്യ പ്രവർത്തകരായ പ്രവീണ,മഞ്ജു, രാജൻ, ജിഞ്ചുമോൾ എന്നിവർ പ്രസംഗിച്ചു.

പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുന്നതോടൊപ്പം ഫിസിയോതെറാപ്പിയും സൗജന്യമായി നല്കി വരുന്നു. നിരാലംബരായ രോഗികളെ ഭവനത്തിലെത്തി പരിചരിക്കുന്നതിന് വേണ്ടി ഓജസ് ഫിസിയോ തെറാപ്പി പരിചരണ യാത്ര വാഹനം സ്പോൺസർ ചെയ്തത് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആണ്.തലവടി,എടത്വ,മുട്ടാർ ,നിരണം എന്നീ ഗ്രാമപഞ്ചായത്തുകളിൽ ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നു.

 

Print Friendly, PDF & Email

Leave a Comment

More News