ആശാ ഭോസ്ലെ മെലഡി ക്വീൻ നൂർജഹാന്റെ ഓർമ്മകൾ പുതുക്കുന്നു

ദുബായ്: അടുത്തിടെ ദുബായിൽ നടന്ന സംഗീത പരിപാടിയിൽ ഇന്ത്യൻ ഇതിഹാസ ഗായിക ആശാ ഭോസ്ലെ പാക്കിസ്താന്റെ നിശാഗന്ധിയായ നൂർ ജെഹാനെ ആദരിച്ചു. പാക്കിസ്താനി ഇതിഹാസത്തിന്റെ ഒരു പഞ്ചാബി ഗാനം ആലപിച്ചാണ് അവര്‍ നൂര്‍ ജഹാനെ ആദരിച്ചത്.

പതിറ്റാണ്ടുകൾക്ക് ശേഷവും പ്രശസ്തമായ നൂർ ജെഹാന്റെ സൂപ്പർ ഹിറ്റ് ‘മേരാ ലോംഗ് ഗവാച’ എന്ന ഗാനം ആശാ ഭോസ്ലെ ആലപിച്ചു. ഒരു കാലത്ത് തന്റെ സമകാലികയായിരുന്ന നൂർ ജെഹാനെ ആശ ആദരിച്ചു.

ദുബായിലെ സദസ്സിനെ ആവേശത്തിലാഴ്ത്തിയ ഭോസ്‌ലെ ആ ഗാനം ആലപിച്ചപ്പോൾ വേദിയുടെ പശ്ചാത്തലത്തിൽ മാലിക-ഇ-തരണം (രാഗത്തിന്റെ രാജ്ഞി) യുടെ ഒരു വലിയ ചിത്രവും പ്രദര്‍ശിപ്പിച്ചു. കൂടാതെ, ഒരു ഫ്രെയിമിൽ മൂന്ന് ഇതിഹാസങ്ങളുടെ ചിത്രവും പ്രദർശിപ്പിച്ചിരുന്നു. ലതാ മങ്കേഷ്‌കർ, നൂർ ജെഹാൻ, ആശാ ഭോസ്‌ലെ എന്നിവരുടെ ആകർഷകമായ ചിത്രം അവർ വേദിയിൽ കയറുമ്പോൾ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയിലെയും പാക്കിസ്താനിലേയും എല്ലാ സംഗീത പ്രേമികൾക്കും മൂന്ന് ഇതിഹാസങ്ങളെ ഒരുമിച്ച് കാണാനുള്ള അവിസ്മരണീയ നിമിഷമായിരുന്നു അത്.

Print Friendly, PDF & Email

Leave a Comment

More News