കേന്ദ്രാനുമതി ലഭിച്ചിട്ടും കേരളം വൈറോളജി ലാബ് തുടങ്ങുന്നതില്‍ അനാസ്ഥ കാണിച്ചു; ആരോപണവുമായി ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: നിപ വൈറസ് പോലെയുള്ള മാരക രോഗങ്ങൾ വീണ്ടും വരുമ്പോഴും കേന്ദ്രസർക്കാർ അനുവദിച്ച വൈറോളജി ലാബ് പ്രവർത്തനക്ഷമമാക്കാൻ കഴിയാതെ കേരള ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിന് രണ്ടോ മൂന്നോ വൈറോളജി ലാബുകൾ അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം തോന്നയ്ക്കലില്‍ വൈറോളജി ലാബ് ഉദ്ഘാടനം ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. കെഎസ്ഐഡിസിയുടെ ഓഫീസ് അവിടെ പ്രവർത്തിക്കുന്നുണ്ട്. ലാബിന്റെ പ്രവർത്തനം തുടങ്ങാൻ വൈകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രൻ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News