ഒരു ദശാബ്ദത്തിലേറെയായി ഉറങ്ങാത്ത സ്ത്രീ

വിയറ്റ്നാം: ഏകദേശം പതിനൊന്നു വര്‍ഷമായി താന്‍ ഉറങ്ങിയിട്ടില്ലെന്ന് വിയറ്റ്നാമിലെ 36 കാരിയായ സ്ത്രീ വെളിപ്പെടുത്തിയതോടെ സ്വന്തം രാജ്യത്ത് ഒരു അപൂര്‍‌വ്വ ജീവിയെപ്പോലെയാണ് ജനങ്ങള്‍ അവരെ കാണുന്നതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Quảng Ngãi എന്ന നഗരത്തിലെ ഒരു പ്രീസ്‌കൂളിൽ ജോലി ചെയ്യുന്ന ട്രാൻ തി ലു എന്ന 36-കാരി താന്‍ 11 വർഷത്തിലേറെയായി ഉറങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിയറ്റ്നാമീസ് സോഷ്യൽ മീഡിയയില്‍ അതൊരു സംസാരവിഷയമായിരിക്കുകയാണ്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, തന്റെ പതിറ്റാണ്ടുകൾ നീണ്ട ഉറക്കമില്ലായ്മ ആരംഭിച്ചത് വിചിത്രമായ കരച്ചിൽ എപ്പിസോഡിൽ നിന്നാണെന്ന് അവര്‍ പറഞ്ഞു. ഒരു കാരണവുമില്ലാതെ തന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി, കിടന്നുറങ്ങാനും കണ്ണുകൾ അടയ്ക്കാനും ശ്രമിച്ചിട്ടും കണ്ണുനീരിന്റെ ഒഴുക്കു തടയാൻ സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

വിശദീകരിക്കാനാകാത്ത കരച്ചിൽ ഒടുവിൽ നിലച്ചു. പക്ഷേ, ഉറങ്ങാനുള്ള അവരുടെ കഴിവ് കുറഞ്ഞു. എത്ര ശ്രമിച്ചാലും ലുവിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. അവരുടെ കണ്ണുകൾ തളർന്നെങ്കിലും, പക്ഷേ മനസ്സ് പൂർണ്ണമായും ഉണർന്നിരുന്നു. അതിനാൽ കഴിഞ്ഞ 11 വർഷമായി ഭർത്താവും കുട്ടികളും ഉറങ്ങുമ്പോൾ വിശ്രമിക്കാൻ വെറുതെ കണ്ണുകൾ അടച്ച് കിടക്കുമെന്നല്ലാതെ മറ്റൊരു പോം‌വഴിയുമില്ലെന്ന് ലു പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News