ട്രെയ്നുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കരുത്: വെൽഫെയർ പാർട്ടി

മലപ്പുറം: കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാനപ്പെട്ട ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടക്കുറിക്കുന്നത് കേരളത്തിലെ ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു. നിലവിൽ ആവശ്യത്തിന് സീറ്റുകൾ ലഭിക്കാതെ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്നതാണ് ഈ നടപടി. സംസ്ഥാന സർക്കാറും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളും ഈ വിഷയത്തിൽ ഗൗരവത്തിൽ ഇടപെടണമെന്നും പാർട്ടി ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷനുകളിലേക്കടക്കം വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനും ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News