വടക്കുന്നാഥന്‍ സുരേഷ് ഗോപിയെ കൈവിട്ടിട്ടില്ല; മാധ്യമങ്ങള്‍ പടച്ചുവിടുന്നത് കള്ളക്കഥകള്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല എന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ നിയമനം സംബന്ധിച്ച് മലയാളം ചാനലുകളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും അതിന് അര ദിവസത്തെ ആയുസ്സ് പോലുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ താരത്തെ ബോധപൂർവം ഒതുക്കുകയായിരുന്നുവെന്ന് ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ, സുരേഷ് ഗോപി തൃശൂരിൽ തന്നെ മത്സരിക്കുമെന്ന സൂചനയാണ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകിയത്.

പാലാക്കാരനായ ഒരു കോൺഗ്രസുകാരനാണ് വ്യാജപ്രചരണത്തിന് തുടക്കമിടുന്നതെന്നും കോൺഗ്രസ് ഏജന്റായ ഒരു റിപ്പോർട്ടറാണ് ഇത് ബ്രേക്ക് ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പാക്കാൻ ഈ സംഘം ഏതറ്റം വരെയും പോകുമെന്ന് നമ്മൾ അറിയാത്തവരല്ല. ഇത്തരം വാർത്തകൾ ഇനിയും വരും. അര ദിവസം പോലും പഴക്കമില്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു. ഇനി ആരു വിചാരിച്ചാലും അത് തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്ത ആസ്ഥാനമായുള്ള സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും ഭരണസമിതി ചെയർമാനായും കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ എക്സിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.

ഫെയ്സ്ബുക്ക് കമന്റുകള്‍ ഇവിടെ വായിക്കാം

 

Print Friendly, PDF & Email

Leave a Comment

More News