യുഎസ് അതിർത്തി നിയമം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ ശാക്തീകരിക്കുമെന്ന് റോണ്‍ ഡിസാന്റിസ്

ഫ്ലോറിഡ: താന്‍ യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസ് അതിർത്തി നിയമം നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോണ്‍ ഡിസാന്റിസ് വ്യക്തമാക്കി.

“ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ, സംസ്ഥാനങ്ങള്‍ക്ക് ഇമിഗ്രേഷൻ നിയമം നടപ്പിലാക്കുന്നതിന് തുല്ല്യ അവകാശം നല്‍കും. ഇക്കാര്യം ഞാന്‍ ഇതിനകം പറഞ്ഞിട്ടുണ്ട്,” ഡിസാന്റിസ് പറഞ്ഞു. ടെക്സസിൽ ആരെങ്കിലും അനധികൃതമായി നദി കുറുകെ കടന്ന് സംസ്ഥാനത്ത് പ്രവേശിച്ചാല്‍ അവരെ തിരിച്ചയക്കാൻ ടെക്സസിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

“മറ്റുള്ളവര്‍ കോടതികളില്‍ കേസുമായി പോകുന്നതുപോലെ എന്തിന് ഈ അനധികൃത കുടിയേറ്റക്കാര്‍ കോടതിയില്‍ പോകണം? അത് അസംബന്ധമാണ്,” അദ്ദേഹം പറഞ്ഞു.

ഡിസാന്റിസ് പറയുന്നതനുസരിച്ച്, ടെക്‌സാസിലും അരിസോണയിലും നീതിന്യായ വകുപ്പിന്റെ എതിർപ്പിന്റെ സമ്മർദ്ദവും ഭീഷണിയും കാരണം ബൈഡൻ ഭരണകൂടം തുറന്ന അതിർത്തി നയങ്ങൾ നടപ്പിലാക്കാന്‍ നിര്‍ബ്ബന്ധിതരാകുകയാണ്.

“അവർ കൂടുതലെന്തെങ്കിലും ചെയ്താൽ, അവര്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനെ അഭിമുഖീകരിക്കേണ്ടിവരുമെന്നതാണ് യാഥാർത്ഥ്യം,” പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള നയങ്ങൾ നിരസിച്ചുകൊണ്ട് ഡിസാന്റിസ് പറഞ്ഞു.

യു.എസ് ഗവൺമെന്റ് ടെക്സാസിനെയും പ്രത്യേകിച്ച് അരിസോണയെയും അവരുടെ സ്വന്തം നിയമപരമായ താമസക്കാരെ സംരക്ഷിക്കുന്നതിൽ നിന്ന് നിയമവിരുദ്ധമായി നിയന്ത്രിക്കുകയാണെന്നും ഡിസാന്റിസ് തുടർന്നു പറഞ്ഞു.

നമ്മുടെ രാജ്യത്തെ സുരക്ഷിതമാക്കാൻ സംസ്ഥാനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുന്ന ഒരു ഭരണകൂടമായിരിക്കും ഞങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

“ഇത് ഫെഡറൽ ഉത്തരവാദിത്തമാണെന്ന് ആളുകൾ പറയുന്നു – അതെ, ഞങ്ങൾക്ക് ശക്തമായ അതിർത്തി നയമുണ്ടെങ്കിൽ, ഒരു സംസ്ഥാനത്തിന് ആളുകളെ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാൻ കഴിയില്ല, തീർച്ചയായും – നമുക്ക് ഒരു നയമുണ്ടെങ്കിൽ അത് പൂർണ്ണമായി നടപ്പിലാക്കുന്നില്ലെങ്കിൽ, എന്തുകൊണ്ട് സംസ്ഥാനങ്ങൾക്ക് അത് ചെയ്യാൻ പാടില്ല. അവർക്ക് നിയമം നടപ്പിലാക്കാൻ കഴിയണം,” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ അത് സാധ്യമാക്കും.”

ബൈഡന്റെ ഓപ്പൺ-ബോർഡർ എക്സിക്യൂട്ടീവ് ഓർഡറുകൾ തന്റെ ഭരണം ആരംഭിച്ച് ഒന്നാം ദിവസം തന്നെ എടുത്ത് ദൂരെ എറിയുമെന്ന് ഡിസാന്റിസ് പറഞ്ഞു. ബൈഡന്‍ ഭരണകൂടത്തിന്റെ ഒത്താശയില്‍ രാജ്യത്തു പ്രവേശിച്ച എല്ലാ നിയമവിരുദ്ധരെയും തിരിച്ചയക്കുകയും “അതിർത്തി ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുമെന്നും” ഡിസാന്റിസ് ഉറപ്പിച്ചു പറഞ്ഞു.

ശത്രു ഭരണകൂടങ്ങളിൽ നിന്നും ഭീകര രാഷ്ട്രങ്ങളിൽ നിന്നുമടക്കം തെക്കൻ അതിർത്തിയിലൂടെ ഒഴുകുന്ന ദശലക്ഷക്കണക്കിന് നിയമവിരുദ്ധരിൽ നിന്നും രാജ്യം സുരക്ഷാ ഭീഷണിയിലാണെന്നും ഡിസാന്റിസ് മുന്നറിയിപ്പ് നൽകി.

അഭയത്തിനുള്ള അപേക്ഷകള്‍ നിയമാനുസൃതമാകുമെങ്കിലും, നിയമവിരുദ്ധമായി യുഎസിലേക്ക് വരാൻ ശ്രമിച്ചതിന് പിഴയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News