വ്യാജ മയക്കുമരുന്ന് കള്ളക്കേസില്‍ യുവതിയെ കുടുക്കാന്‍ ശ്രമിച്ച കേസ്: ബന്ധു ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

ഷീല സണ്ണി

കൊച്ചി: വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കപ്പെട്ട് 72 ദിവസം തടവിൽ കഴിഞ്ഞ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ കേസിൽ ഹൈക്കോടതി ഇടപെടുന്നു. ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധു ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ എക്സൈസ്, ക്രൈംബ്രാഞ്ച് എന്നിവരോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും.

തന്നെ കള്ളക്കേസിൽ കുടുക്കാൻ എക്സൈസ് ശ്രമിക്കുന്നുവെന്നാരോപിച്ച് ലിഡിയ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ തുടർന്നാണ് അറസ്റ്റ് തടഞ്ഞത്. തന്നെ ബലം പ്രയോഗിച്ച് കേസിൽ പ്രതിയാക്കുമെന്നും അങ്ങനെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തുന്നതായി ലിഡിയയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. നേരത്തെ രണ്ട് തവണ സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. അതേ സമയം, ഷീല സണ്ണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലിഡിയ ഉന്നയിക്കുന്നത്. ഷീല തന്റെ സഹോദരിയോട് പണം ആവശ്യപ്പെട്ടിരുന്നതായി അവർ അവകാശപ്പെട്ടു.

മാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ചതിന് ഷീല സണ്ണിയെ അറസ്റ്റ് ചെയ്ത് 72 ദിവസം ജയിലിലടച്ചിരുന്നു. പിന്നീട് നടത്തിയ രാസപരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് എൽഎസ്ഡി സ്റ്റാമ്പല്ലെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് തെറ്റായ വിവരങ്ങൾ അയച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്.

 

Print Friendly, PDF & Email

Leave a Comment

More News