ഡോ. ബി. അനന്തകൃഷ്ണൻ കലാമണ്ഡലം വൈസ് ചാന്‍സലറായി ചുമതലയേറ്റു

തൃശൂർ: കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലറായി ഡോ. ബി. അനന്തകൃഷ്ണനെ ഔദ്യോഗികമായി നിയമിച്ചു. കാലടി വൈസ് ചാൻസലർ എം വി നാരായണനാണ് കഴിഞ്ഞ ഒന്നര വർഷമായി കലാമണ്ഡലം വിസിയുടെ അധിക ചുമതല വഹിച്ചിരുന്നത്. സെർച്ച് കമ്മിറ്റി മുന്നോട്ടുവച്ച ശുപാർശ അംഗീകരിച്ച് നിയമനത്തിന് ചാൻസലർ മല്ലിക സാരാഭായിയുടെ അംഗീകാരവും ലഭിച്ചു.

ഡോ. ജെ പ്രസാദ്, കെ ജി പൗലോസ്, ഭരണസമിതി അംഗം ടി കെ വാസു എന്നിവര്‍ ഉൾപ്പെട്ടതാണ് സെര്‍ച്ച് കമ്മിറ്റി. യോഗ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സുഗമമാക്കാൻ ചാൻസലർ മല്ലിക സാരാഭായ് രണ്ട് മാസം മുമ്പാണ് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചത്.

കഴിഞ്ഞ വർഷം INFOC യുടെ ക്യൂറേറ്ററായും 19 വർഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ബി. അനന്തകൃഷ്ണൻ, പുതിയ ചുമതലയിലേക്ക് തന്റെ അനുഭവസമ്പത്ത് കൊണ്ടുവരുന്നു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ തിയേറ്റർ ഡിപ്പാർട്ട്‌മെന്റ് തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് വർഷത്തേക്കാണ് ഡോ. അനന്തകൃഷ്ണന്റെ വൈസ് ചാൻസലര്‍ നിയമനം.

Print Friendly, PDF & Email

Leave a Comment

More News