പ്രൈഡ് മാസ ചരിത്രവും സ്റ്റോൺവാൾ ലഹളയും

LGBTQ Pride Month എല്ലാം വര്‍ഷവും ജൂണ്‍ മാസം ലോകം മുഴുവനും ആഘോഷിക്കപ്പെടുന്നു. സ്റ്റോണ്‍ വാള്‍ ലഹളക്ക്‌ (Stonewall riots or Stonewall uprising) കൊടുക്കുന്ന ഒരു ബഹുമതികൂടിയാണിത്‌.

എന്റെ കൂടെ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളോടു ഞാന്‍ ചോദിച്ചു എന്താണ്‌ ജൂണ്‍ മാസത്തിന്റെ പ്രത്യേകഥ? അവര്‍ പറഞ്ഞ മറുപടി അറിയില്ല എന്നായിരുന്നു.

അതുപോലെ ഈ ചോദ്യം തന്നെ ഞാന്‍ മറ്റു രാജ്യക്കാരായ എന്റെ സുഹൃത്തുക്കളോടു ചോദിച്ചു.അവര്‍ ഉടന്‍ ൪ മറുപടി തന്നു. It is a Pride month for honouring LGBTQ community… മലയാളി സുഹ്യുത്തുക്കളുടെ ‘അറിയില്ല’ ag ഉത്തരം ആണ്‌ ഈ വിഷയത്തെ കുറിച്ച്‌ ഒരു ചെറിയ വിവരണം തരണം എന്ന ഒരു തോന്നല്‍ എന്നില്‍ gensowe അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ഗ്രീന്‍വിച്ച്‌ വില്ലേജിലെ ഒരു ഗേ ബാര്‍ ആണ്‌ സ്റ്റോണ്‍വാള്‍ ഇന്‌ ( 5100, Inn)1960 കാലഘട്ടത്തില്‍ പൊതു സ്ഥലങ്ങളില്‍ ഗേ ബിഹേവിയര്‍ നിയമവിരുദ്ധമായിരുന്നു. അതുകൊണ്ട്‌ അവ ഒത്തു കൂടാനും പരസ്പരം സ്നേഹം പങ്കുവയ്ക്കാനുമുള്ള ഒരു സ്ഥലമായിരുന്നു Stonewall Inn.

1960ല്‍ ഇവിടെ പോലീസ്‌ നിരന്തരം മിന്നലാക്രമണം നടത്തി അവരെ അറസ്റ്റു ചെയ്യുമായിരുന്നു. ഇവര്‍ പോലീറ സമ്മര്‍ദത്തിന്‌ വഴങ്ങികൊടുക്കുന്ന ഒരു രീതിയായിരുന്നു നടന്നു കൊണ്ടിരുന്നത്‌.

പക്ഷെ ഒരു ദിവസം പതിവിനു വിപരിതമായി ക്രമസമാധാന ലംഘനം നടന്നു. അന്ന്‌ ജൂണ്‍ 28, 1969 ഒരു വലിയ മാറ്റത്തിന്‌ തുടക്കം കുറിച്ചു.. ജൂണ്‍ 28 അതിരാവിലെ മാന്‍ഹാട്ട്‌ സിറ്റിയിലെ അടുത്ത സ്ഥലമായ ഗ്രീന്‍വിച്ച്‌ വില്ലേജിലെ സ്റ്റോണ്‍വാള്‍ ഇന്‍ ലേക്ക്‌ പോലീസ്‌ റെയിഡ്‌ നടത്തി. പോലീസിന്‌ അപ്രതീക്ഷിതമായി ബാറിലുള്ളറ ബാര്‍ ഉടമസ്ഥരും അടുത്ത വില്ലേജിലെ ഗേ ആളുകളും ലെസ്ബിയന്‍സും മറ്റും സ്ട്രീറ്റിലുള്ള മനുഷ്യരും കൂടി പോലീസുകാരോട്‌ ഏറ്റുമുട്ടി. പെട്ടെന്നുണ്ടായ കടന്നാക്രമത്തില്‍ പോലീസുകാരുടെ നിയന്ത്രണം വിട്ടു പോയി. ആയിരക്കണക്കിന്‌ ആള്‍ക്കാള്‍ ഈ ആക്രമണത്തിന്‌ ഇരയാകുകയും ആക്രമണം തുടര്‍ച്ചയായി ആറു ദിവസ്‌ നീണ്ടു നിന്നു. ഇതിനു മുന്‍മ്പും ഇതുപോലത്തെ ആക്രമണങ്ങള്‍ പല സ്ഥലത്തും നടന്നിട്ടുണ്ടെങ്കിലും ഇത്രയും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുകയും ഇത്രയും ജനങ്ങള്‍ പങ്കെടുത്തിട്ടുള്ളതുമായ ഒരു ലഹള മറ്റൊരിടത്തും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെയാണ്‌ സ്റ്റോണ്‍വാള്‍ സംഭവം വളരെ അര്‍ത്ഥപൂര്‍ണ്ണമായി, അതുപോലെ ഇറ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഒരുപാടു ഗേ റൈറ്റ്‌ ഗ്രൂപ്പുകള്‍ രൂപപ്പെടുകയും ചെയ്തു. ഒരാഴ്ചക്കുള്ളില്‍ അവിടുത്തെ ആളുകള്‍ ആക്ടിവിസ്റ്റ്‌ ഗ്രൂപ്പ്‌ രൂപീകരിക്കുകയും ഓപ്പണ്‍ ആയി ജീവിക്കാനും അതുപോലെ അറസ്റ്റിനെ ഭയക്കാതെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയും പോരാടി. ക മാസങ്ങള്‍ക്കു ശേഷം മൂന്നു ന്യൂസ്‌ പേപ്പറുകളില്‍ ഗേ യും ലെസ്ബിയനും വേണ്ടിയുള്ള നിയമസാധ്യതയും അവകാശങ്ങളും നടത്തികൊടുക്കണം എന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അതായത്‌ സ്ോണ്‍വാള്‍ റ്ഴെയട്സ്‌ ആനിവേഴ്സറി ദിവസമായ ജൂണ്‍ 28 1970 യി മൂന്നാമത്തെ മഞ്ഞ കളര്‍ സൂര്യപ്രകാശത്തേയും നാലമത്തെ പച്ച കളര്‍ സൂചിപ്പിക്കുന്നത്‌ പ്രകൃതിയേയും അഞ്ചാമത്തെ കളറായ നീല സൂചിപ്പിക്കുന്നത്‌ ഹാര്‍മണിയും അവസാനത്തെ കളറായ വയലറ്റ്‌ ആത്മാവിനെ പ്രതിനിധികരിക്കുന്നു.

ന്യൂയോര്‍ക്ക്‌ സിറ്റിയിലെ സ്റ്റോണ്‍വാള്‍ ഇന്‍ അമേരിക്കയിലും ആഗോള തലത്തിലും മോഡേണ്‍ ഗേ റൈറ്റ്‌ മൂവ്മെന്റിന്റെ ഒരു വലിയ ടേണിംഗ്‌ പോയിന്റായി മാറി. നമ്മളില്‍ എല്ലാവരിലും കുടികൊള്ളുന്നത്‌ ഒരേ ഈശ്വര; തന്നെയാണല്ലോ പിന്നെ നമ്മള്‍ എങ്ങിനെ ഇവരെ മാറ്റി നിര്‍ത്താന്‍ പറ്റും. All of us are created equal, If we are cl equal , then surely the love we commit to one another must be equal as well.

Print Friendly, PDF & Email

Leave a Comment

More News