തിരുപ്പനയനൂർകാവ് ദേവീ ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത പാരായണം സമാപിച്ചു

എടത്വ: തലവടി തിരുപ്പനയനൂർകാവ് ദേവീ ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത പാരായണം സമാപിച്ചു. അവഭൃത സ്നാന കളാഭിഷേക ചടങ്ങിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന നേതൃത്വം നല്‍കി. യജ്ഞാചാര്യൻ പാവുമ്പ രാധാകൃഷ്ണൻ, യജ്ഞ പൗരാണികർ നൂറനാട് പുരുഷോത്തമൻ, ചെന്നിത്തല സോമശേഖരൻ, യജ്ഞ ഹോതാവക്കൾ കൃഷ്ണൻ നമ്പൂതിരി നടത്തിക്കാട്ടു ഇല്ലം, ഭരദ്വാജ് ആനന്ദ് പട്ടമന എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഘോഷയാത്രയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തി. യോഗക്ഷേമസഭ ജില്ലാ പ്രസിഡൻ്റ് ജയപ്രകാശ് താന്നിയിൽ, തലവടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജോജി ജെ വയല പള്ളി, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, കേരള കൗൺസിൽ ഓഫ് ചർച്ചസ് മേഖല പ്രസിഡൻ്റ് പ്രകാശ് പനവേലി, എക്സൈസ് ഇൻസ്പെക്ടർ അരുൺ പുന്നശ്ശേരി, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, സുധ എസ് നമ്പൂതിരി, ഡോ.കെ.എം.വിഷ്ണു നമ്പൂതിരി, ഡോ. ആതിര ജി നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, പത്മ കെ. പിള്ള, ഭരദ്വാജ് ആനന്ദ് പട്ടമന, അജികുമാർ കലവറശ്ശേരിൽ, ഗിരിജ ആനന്ദ്, അശ്വതി ജുനാ അജി, തങ്കപ്പൻ കൊല്ലശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെയ്ക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. വൈകിട്ട് നടന്ന വിദ്യാ രാജ്ഞിയ യജ്ഞ പ്രവേശനോത്സവം പ്രൊഫ. വിഷ്ണു മാധവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 6ന് ഗണപതി ഹോമം നടക്കും.10ന് റാഹുൽ ഈശ്വർ വ്യക്തിത്വ വികസന ക്ലാസുകൾ നയിക്കും. 2 മണി മുതൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് അരുൺ പുന്നശ്ശേരിൽ നേതൃത്വം നല്‍കും. നാളെ 10 മുതൽ ചലചിത്ര സംവിധായകൻ അലി അക്‌ബർ മോട്ടിവേഷൻ ക്ലാസ് നയിക്കും.

Print Friendly, PDF & Email

Leave a Comment

More News