പ്രവാചകന്റെ ആരോഗ്യ അദ്ധ്യാപനങ്ങൾ പ്രമേയമാക്കി പ്രൊഫത്തോൺ 2023 സംഘടിപ്പിച്ചു

കൊച്ചി : പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ആരോഗ്യ അദ്ധ്യാപനങ്ങളുടെ പ്രചാരണാർത്ഥം പ്രൊഫത്തോൺ 2023 എന്ന പേരിൽ വാക്കത്തോൺ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്നു. ‘ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്’ എന്ന പ്രമേയുമുയർത്തി സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

ഹൈബി ഈഡൻ എം പി ഉദ്ഘാടനം നിർവഹിച്ചു. ജീവിത ശൈലീ രോഗങ്ങൾ വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കൃത്യമായ വ്യായാമത്തിന്റെ കുറവും ഭക്ഷണത്തിലെ അസന്തുലിതത്വവും ഈ രോഗങ്ങൾക്ക് കാരണമാകുന്നു. ഇത്തരമൊരു സന്ദർഭത്തിൽ മുഹമ്മദ്‌ നബിയുടെ ആരോഗ്യ പാഠങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു.

സംവിധായകനും നടനുമായ സലിം ബാബ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഖുർആൻ പണ്ഡിതൻ ബഷീർ മൗലവി ഫ്ലാഗ് ഓഫ് ചെയ്തു. ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ്‌ ജമാൽ അസ്ഹരി പ്രൊഫത്തോൻ സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ പി. എം സജീദ്, സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ്‌ അനീഷ് മുല്ലശ്ശേരി എന്നിവർ സംസാരിച്ചു.

വാക്കത്തോണിനു ശേഷം നിത്യ ജീവിതത്തിൽ ശീലിക്കേണ്ട വ്യായാമങ്ങൾ ഫിറ്റ്നസ് ട്രെയിനർ അബൂബക്കർ കറുകപ്പള്ളി പരിശീലിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News