ലെബനനില്‍ ഇസ്രായേലിന്റെ ബോംബാക്രമണം; മൂന്നു പെണ്‍കുട്ടികളും മുത്തശ്ശിയും കൊല്ലപ്പെട്ടു; ഹിസ്ബുള്ള ശക്തമായി പ്രതികരിക്കുമെന്ന് ലെബനീസ് എംപി

ലെബനനിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ഇസ്രായേൽ ഭരണകൂടം നടത്തുന്ന ഏത് ആക്രമണത്തിനും റെസിസ്റ്റൻസ് ഗ്രൂപ്പ് ശക്തമായി പ്രതികരിക്കുമെന്ന് ലെബനൻ പാർലമെന്റിലെ ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് അംഗം പറഞ്ഞു.

ലെബനീസ് പാർലമെന്റിലെ ഹിസ്ബുള്ളയുടെ രാഷ്ട്രീയ വിഭാഗമായ ലോയൽറ്റി ടു ദ റെസിസ്റ്റൻസ് ബ്ലോക്കിലെ (Loyalty to the Resistance bloc) അംഗമായ അലി ഫയാദ് ചൊവ്വാഴ്ച പറഞ്ഞു. കഴിഞ്ഞ മാസം ആദ്യം ആരംഭിച്ച ഇസ്രായേൽ ഭരണകൂടവുമായുള്ള ഏറ്റുമുട്ടലിനിടെ ഗ്രൂപ്പ് ഇതുവരെ അതിന്റെ എല്ലാ ശക്തിയും കാണിച്ചിട്ടില്ല.

സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്ന ഏതൊരു ആക്രമണത്തിനും ചെറുത്തുനിൽപ്പ് ഇരട്ടിയായിരിക്കും. ഇതുവരെ ഞങ്ങളുടെ എല്ലാ ശക്തിയും പ്രകടിപ്പിച്ചിട്ടില്ലെന്ന് രണ്ട് ദിവസം മുമ്പ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ലെബനീസ് കുടുംബത്തിലെ അംഗങ്ങളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഫയാദ് പറഞ്ഞു.

10 നും 14 നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികളും അവരുടെ മുത്തശ്ശിയും ഞായറാഴ്ച തെക്കൻ ലെബനനിൽ കുടുംബ വാഹനത്തില്‍ യാത്ര ചെയ്യവെ ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതരുടെ പ്രസ്താവനയിൽ പറയുന്നു.

കാറിനുള്ളിൽ സിവിലിയൻമാരുണ്ടായിരിക്കാമെന്ന് സമ്മതിച്ചെങ്കിലും “ഭീകരർ സഞ്ചരിക്കുന്ന” വാഹനമാണെന്ന് സംശയിച്ചതായി ആക്രമണത്തിന് ശേഷം ഇസ്രായേൽ സൈന്യം പറഞ്ഞു.

ഗാസയിലെ കൂട്ടക്കുരുതി ഇസ്രായേൽ അവസാനിപ്പിച്ചില്ലെങ്കിൽ ഫലസ്തീനികളെ പിന്തുണയ്ക്കുന്ന സൈനിക നടപടിയുടെ വ്യാപ്തി വിപുലമാകുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്‌ചകളിൽ ഇസ്രായേൽ ഭരണകൂടത്തിനെതിരെ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങളിൽ ഏഴ് സൈനികരും ഒരു കുടിയേറ്റക്കാരനും കൊല്ലപ്പെട്ടപ്പോൾ 60 ഹിസ്ബുള്ള പോരാളികളും 10 സാധാരണക്കാരും ഇതേ കാലയളവിൽ ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News