ഹൂസ്റ്റൺ മേയർ തെരഞ്ഞെടുപ്പ്‌ വിജയിയെ നിർണയിക്കാനായില്ല , റണ്ണോഫ് ഡിസംബർ 9 ന്

ഹൂസ്റ്റൺ:വളരെയധികം ജന ശ്രദ്ധ പിടിച്ചുപറ്റിയ ഹൂസ്റ്റൺ മേയർ സ്ഥാനത്തേക്കു നവംബർ 7 ചൊവാഴ്ച നടന്ന തിരെഞ്ഞെടുപ്പിൽ  വിജയിയെ നിർണയിക്കാനായില്ല. തുടർന്ന്  രണ്ട് ഡെമോക്രാറ്റുകൾ തമ്മിലുള്ള മത്സരം റണ്ണോഫിലേക്ക് നീങ്ങുന്നു. യുഎസ് ജനപ്രതിനിധി ഷീല ജാക്‌സൺ ലീയും സ്റ്റേറ്റ് സെനറ്റർ ജോൺ വിറ്റ്‌മയറും തമ്മിലുള്ള റണ്ണോഫ് ഡിസംബർ 9 ന്  നടക്കും .16 സ്ഥാനാർത്ഥികൾ മത്സരിച്ചെങ്കിലും ആർക്കും ജയിക്കാനായ 50 ശതമാനം വോട്ടുകൾ നേടാനായില്ല . സ്ഥാനമൊഴിയുന്ന ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണറുടെ പിന്തുണ  ഷീല ജാക്‌സൺ നേടിയിരുന്നു .

ദീർഘകാല ഹ്യൂസ്റ്റൺ ഡെമോക്രാറ്റുകളായിരുന്ന സ്റ്റേറ്റ് സെനറ്റർ ജോൺ വിറ്റ്‌മയർ, യു.എസ്. പ്രതിനിധി ഷീല ജാക്‌സൺ ലീ എന്നിവർക്കു  ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പിൽ വിജയിക്കാനും റൺഓഫ് ഒഴിവാക്കാനും വേണ്ടത്ര വോട്ടുകൾ നേടിയില്ല. ജോൺ വിറ്റ്മയർ 107,097 (42.51%),ഷീല ജാക്‌സൺ ലീ 89,773 (35.63%) മൂന്നാമതായി എത്തിയ ഹാരിസ് കൗണ്ടിയുടെ മെട്രോപൊളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയുടെ മുൻ ചെയർമാനായ ഗിൽബർട്ട് ഗാർസിയയ്ക്ക്  മൂന്നാം സ്ഥാനമുണ്ടായിരുന്നെങ്കിലും ഒരിക്കലും രണ്ടക്കത്തിലെത്താൻ കഴിഞ്ഞില്ല 18,165 (7.21%) വോട്ടുകൾ മാത്രമാണ് നേടാനായത്.

ഹൂസ്റ്റൺ മേയർ കൗണ്ടി ഫലങ്ങൾ
സ്ഥാനാർത്ഥികളുടെ വോട്ട് ശതമാനം.

ജോൺ വിറ്റ്മയർ 107,097 42.51%
ഷീല ജാക്‌സൺ ലീ 89,773 35.63%
ഗിൽബർട്ട് ഗാർഷ്യ 18,165 7.21%

ജാക്ക് ക്രിസ്റ്റി 17,314 6.87%
ലീ കപ്ലാൻ 6,613 2.62%
റോബർട്ട് ഗാലെഗോസ് 2,671 1.06%
എം.ജെ. ഖാൻ 2,476 0.98%
ആനി ഗാർഷ്യ 1,970 0.78%
ജൂലിയൻ മാർട്ടിനെസ് 1,809 0.72%
റോയ് വാസ്‌ക്വസ് 1,080 0.43%
എം. ഗ്രിഫിൻ 671 0.27%
കാത്തി ടാറ്റം 530 0.21%
ഡേവിഡ് ലോവി 366 0.15%
ചാനൽ എംബാല 356 0.14%
നൗഫൽ ഹൗജാമി 351 0.14%
ഗെയ്‌ലോൺ കാൾഡ്‌വെൽ 330 0.13%
ബി. ഐവി 286 0.11%
റോബിൻ വില്യംസ് 94 0.04%

മത്സരത്തിൽ നിന്നും പുറത്തായ  30 കാരനായ ഡാരിൽ റേ വെയർ ഷീല ജാക്‌സൺ ലീയെ ഭാഗികമായി പിന്തുണയ്ക്കുന്നു.”ഷീല ജാക്‌സൺ ഹ്യൂസ്റ്റണിലെ മേയറായി തിരഞ്ഞെടുക്കപ്പെടണം, എന്റെ അഭിപ്രായത്തിൽ, ഷീല ഹ്യൂസ്റ്റൺ നഗരത്തിലെ ജനങ്ങളെ നന്നായി പ്രതിഫലിപ്പിക്കുന്നു,” വെയർ പറഞ്ഞു.

ഒരു റണ്ണോഫിൽ ജാക്‌സൺ ലീ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ക്യാമ്പയിൻ വോളണ്ടിയർ ജേസൺ ഡോക്കിൻസ് (36) പറഞ്ഞു.

Print Friendly, PDF & Email

Leave a Comment