സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എസ്.ഐ.ഒ മലപ്പുറം ജില്ലാ കേഡർ കോൺഫറൻസിന്റെ സ്വാഗതസംഘം ഓഫീസ് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ. നഹഹാസ് മാള നിർവ്വഹിക്കുന്നു

മലപ്പുറം: എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റി ‘വേരുറച്ച വിശ്വാസം നേരുറച്ച വിദ്യാര്‍ത്ഥിത്വം’  എന്ന തലക്കെട്ടില്‍ ഡിസംബർ മൂന്നിന് സംഘടിപ്പിക്കുന്ന കേഡർ കോൺഫറൻസിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ നഹാസ് മാള നിർവ്വഹിച്ചു.

പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന സമ്മേളനം വിദ്യാർത്ഥി റാലി, പൊതു സമ്മേളനം എന്നിവയോടെ അവസാനിക്കും.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ബാസിത്ത്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് എന്നിവർ പങ്കെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News