ശക്തി പദ്ധതി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കി; കൂടുതൽ ബസുകൾ വേണമെന്ന് യാത്രക്കാർ

പ്രതിനിധി ചിത്രം

ബെംഗളൂരു: ജൂലൈ 11 ന് ആരംഭിച്ച സ്ത്രീകൾക്ക് സൗജന്യ യാത്രാ സം‌രംഭമായ ‘ശക്തി’ പദ്ധതി ആരംഭിച്ചതോടെ, കർണാടകയിലുടനീളം യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധേയമായ വിജയം നേടിയെങ്കിലും, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള ബസ് യാത്രക്കാരുടെ അഭൂതപൂർവമായ കുതിച്ചുചാട്ടം, നിലവിലുള്ള ബസുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ ബസ് സ്റ്റോപ്പുകളിലെ തിരക്ക്, അസ്വസ്ഥത മുതലായ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്.

‘ശക്തി’ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ്, ഏകദേശം 84.5 ലക്ഷം പേരാണ് പ്രതിദിനം സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര ചെയ്തിരുന്നത്. പദ്ധതി നിലവിൽ വന്നതിന് ശേഷം ഇത് പ്രതിദിനം 1.06 കോടി യാത്രക്കാരായി ഉയർന്നു. 55 ശതമാനം സ്ത്രീകളും 45 ശതമാനം പുരുഷന്മാരുമാണ് നിലവില്‍ ബസ് യാത്രക്കാരായിട്ടുള്ളത്. ഇത് ബസ് ഉപയോഗത്തിലെ വിശാലമായ ജനസംഖ്യാപരമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

‘ശക്തി’ പദ്ധതി കൂടുതൽ സ്ത്രീകളെ മതകേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാൻ പ്രാപ്തരാക്കുക വഴി അത് കുടുംബ യാത്രകളിലേക്കും നയിക്കുന്നു. വിവാഹം ഉൾപ്പെടെയുള്ള കുടുംബ ചടങ്ങുകൾക്കായി പുരുഷന്മാരും ബസ് യാത്ര തിരഞ്ഞെടുക്കാന്‍ തുടങ്ങി.

കിലോമീറ്ററുകളോളം നടന്നുപോയിരുന്ന സ്ത്രീ തൊഴിലാളികളും വഴിയോര കച്ചവടക്കാരും ഇപ്പോൾ ബസുകളെയാണ് ആശ്രയിക്കുന്നത്. ഗാർമെന്റ്‌സ് ഉൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ബസുകളിലേക്ക് മാറിയത് ഇന്ധനച്ചെലവ് കുറച്ചു.

പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൽ പദ്ധതി വിജയിച്ചെങ്കിലും, ബസുകളുടെ എണ്ണത്തിൽ ആനുപാതികമായ വർധനവ് ഉണ്ടാകാത്തതാണ്‍ കാര്യമായ വെല്ലുവിളികൾ ഉയർത്തുന്നത്. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NWKRTC), കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KKRTC) എന്നിവ ചേർന്ന് 24,352 ബസുകളാണ് സർവീസ് നടത്തുന്നത്. എന്നാൽ, 22,017 ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

മൊത്തം യാത്രക്കാരുടെ 30 ശതമാനം വർദ്ധനവിന് 3,000 ബസുകൾ കൂടി വേണ്ടിവരുന്നിടത്ത് ബസുകളുടെ ദൗർലഭ്യം മൂലം ബസുകൾ തിങ്ങിനിറയാൻ ഇടയാക്കി. ഇത് സർക്കാർ ജീവനക്കാരെയും വിദ്യാർത്ഥികളെയും പ്രതിമാസ പാസ് ഉടമകളെയും ബാധിക്കുന്നുണ്ട്. കെകെആർടിസി 620 പുതിയ ബസുകൾ കൂട്ടിയിട്ടും ഗതാഗതക്കുരുക്ക് വെല്ലുവിളിയായി തുടരുകയാണ്. യാത്രക്കാരുടെ കുതിച്ചുചാട്ടം ബസ് സ്റ്റോപ്പുകളിലെ അടിസ്ഥാന സൗകര്യങ്ങളും തകരാറിലാക്കി. ടോയ്‌ലറ്റുകൾ, ശുദ്ധമായ കുടിവെള്ളം, ഇരിപ്പിടങ്ങൾ എന്നിവയ്ക്കുള്ള അപര്യാപ്തമായ സൗകര്യങ്ങൾ പോക്കറ്റടി, മോഷണം എന്നിവയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു.

ബസിൽ കയറുന്നത് വലിയ സാഹസികതയാണെന്നാണ് പല സ്ത്രീ യാത്രക്കാരും പറയുന്നത്. ടിക്കറ്റ് ഇഷ്യൂ ചെയ്യാൻ കണ്ടക്ടർക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ പോലും കഴിയുന്നില്ലെന്നും അവര്‍ പറയുന്നു. മൈസൂർ ജില്ലയിലെ കെആർ നഗറയിലേക്ക് പോകാൻ നാലു മണിക്കൂർ ബസ് കാത്തുനിൽക്കേണ്ടി വന്നുവെന്നും, മൂന്നും നാലും ബസുകൾ എത്തിയെങ്കിലും എല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു എന്നും, 8 വയസ്സുള്ള മകനെയും കൂട്ടി എങ്ങനെ ബസില്‍ കയറും എന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു.

നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലേക്കും 250 ബസുകൾ വാങ്ങാൻ കെഎസ്ആർടിസി ടെൻഡർ നടപടികൾ ആരംഭിച്ചതായി കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി അൻബുകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 4-5 മാസങ്ങളെങ്കിലുമെടുക്കും അവ ലഭ്യമാകാനെന്നും അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News