അവകാശങ്ങൾ തടഞ്ഞു വെച്ച് സർക്കാർ നടത്തുന്ന ആഢംബരയാത്ര തൊഴിലാളികളോടുള്ള വെല്ലുവിളി: ഉസ്മാൻ മുല്ലക്കര

എഫ്ഐടിയു മലപ്പുറം ജില്ലാ കമ്മിറ്റി നേതൃ ക്യാമ്പ് എഫ് ഐ ടി യു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: എഫ് ഐ ടി യു സംസ്ഥാന ക്യാമ്പയിൻന്റെ ഭാഗമായി ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ്ഐടിയു) മലപ്പുറം ജില്ലാ കമ്മിറ്റി നേതൃ ക്യാമ്പ് സംഘടിപ്പിച്ചു.

മലപ്പുറം സാബിർ അൻസാരി മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പരിപാടി എഫ് ഐ ടി യു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്തു. ഇടതു സർക്കാർ നടത്തുന്ന നവകേരളയാത്ര തൊഴിലാളികൾ സർക്കാരിലേക്ക് നൽകിയ പണവും കൂടി ഉപയോഗിച്ചാണ് നടത്തുന്നതെന്നും ക്ഷേമനിധി ആനുകൂല്യങ്ങളടക്കം തടഞ്ഞുവെച്ച് നടത്തുന്ന ആഢംബര യാത്ര തൊഴിലാളികളോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു.

ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ ഖാജ അദ്ധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, ജില്ലാ ജനറൽ സെക്രട്ടറി ഫസൽ തിരൂർക്കാട്, ജില്ലാ ട്രഷറർ ഫാറൂഖ് കെ പി, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സെക്രട്ടറി മഹബൂബ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ- ജില്ലാ ജനറൽ സെക്രട്ടറി സൈതാലി വലമ്പൂർ, സ്വാഗതവും ടൈലറിംഗ് & ഗാർമെന്റ്
വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ പി ടി അബൂബക്കർ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News