ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കാണാൻ പ്രധാനമന്ത്രി മോദിയും ഓസ്‌ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും എത്തി

അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം വീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസും ഞായറാഴ്ച വൈകീട്ട് അഹമ്മദാബാദിലെത്തി.

മോദിയും മാർലെസും വൈകുന്നേരത്തോടെ സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈകിട്ട് വിമാനത്താവളത്തിലെത്തിയ മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത്, ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ സിആർ പാട്ടീൽ എന്നിവർ സ്വീകരിച്ചു.

അൽപസമയത്തിന് ശേഷം മാർലെസും വിമാനത്താവളത്തിൽ ഇറങ്ങിയെന്നും അവിടെ മുഖ്യമന്ത്രി പട്ടേൽ അദ്ദേഹത്തെ സ്വീകരിച്ചെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

ടൂർണമെന്റിന്റെ ഹൈ-സ്റ്റേക്ക് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 240 റൺസിന് പുറത്തായി.

 

Print Friendly, PDF & Email

Leave a Comment

More News