കലാജ്ഞലി 2023 ഡിസംബര്‍ 19 മുതല്‍ 22 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍

ദോഹ: നാളെയുടെ നക്ഷത്രങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മീഡിയ പെന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, റേഡിയോ മലയാളം 98.6 എഫ്. എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഖത്തര്‍ ഇന്ത്യന്‍ കലോല്‍സവമായ കലാജ്ഞലി 2023 ഡിസംബര്‍ 19 മുതല്‍ 22 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. കേരളത്തിലെ സ്‌കൂള്‍ യുവജനോല്‍സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന കലാജ്ഞലിയുടെ മൂന്നാമത് കലാമാമാങ്കമാണ് ഡിസംബറില്‍ നടക്കുക. കലാജ്ഞലി 2023 ന്റെ ലോഗോ പ്രകാശനവും വീഡിയോ ലോഞ്ചും കഴിഞ്ഞ ദിവസം എം.ആര്‍.എ റസ്‌റ്റോറന്റ് ബാങ്കറ്റ് ഹാളില്‍ നടന്നു. കലാജ്ഞലി 2023 ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രസിഡണ്ട് ഡോ.എം.പി. ഹസന്‍ കുഞ്ഞി, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷമീം ശൈഖ്, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാജ്ഞലി 2023 ന്റെ ലോഗോ…

‘മൃഗായുർവേദം’; കാർഷികമേഖലയ്ക്കും ആരോഗ്യ രംഗത്തിനും ഒരു പോലെ പ്രധാനം

തിരുവനന്തപുരം: ആയുർവേദത്തിന്റേയും വെറ്ററിനറിയുടേയും സംയോജിത ഇടപെടലിലൂടെ കാർഷികമേഖലയ്ക്കും ആരോഗ്യ രംഗത്തിനും ഉത്തേജനമാകുന്നതാണ് ‘എത്‌നോവെറ്റിനറി മെഡിസിൻ’ അഥവാ ‘മൃഗായുർവേദ’ എന്ന വിഷയത്തിൽ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാർ ഡിസംബർ 4 തിങ്കഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. സെമിനാറിൽ ഇന്ത്യയിൽ തന്നെ വളരെ പ്രഗൽഭരായിട്ടുള്ള 12 പേരാണ് ഈ വിഷയത്തെ കുറിച്ച് പേപ്പറുകൾ അവതരിപ്പിക്കുന്നത്. എത്‌നോവെറ്ററിനറി മെഡിസിനുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ ആഴത്തിലുള്ളതും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ പേപ്പറും തയ്യാറാക്കിയിരിക്കുന്നത്. മരുന്നിലൂടെയും തീറ്റയിലൂടെയും വളർത്തുമൃഗങ്ങളിലെത്തുന്ന ആന്റിബയോട്ടിക് അവക്ഷിപ്തം പാലും മുട്ടയും മാംസവും വഴി മനുഷ്യരിലേക്കും എത്തുകയും തുടർച്ചയായി ഇവ ഭക്ഷിക്കുന്നവരുടെ കോശങ്ങളിൽ അവക്ഷിപ്തസാന്നിധ്യം വർധിച്ചാണ് ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന അവസ്ഥയിലേക്ക് ശരീരത്തെ നയിക്കുന്നത്. ശരീരത്തിൽ നിന്ന് അണുബാധകൾ ഇല്ലാതാക്കുന്ന ശേഷിയെ കുറയ്ക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് ആന്റിമൈക്രോബിയൽ…

രാശിഫലം (20-11-2023 തിങ്കൾ)

ചിങ്ങം: നിങ്ങളുടെ പങ്കാളിയിൽ നിന്നും പ്രതീക്ഷിച്ച അത്ര പരിഹണന ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക്‌ ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവക്കാൻ പാടുള്ളു. കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതാണ്. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസികമായ നിങ്ങളുടെ അവസ്ഥക്ക്‌ നന്നായിരിക്കും. തുലാം: നിങ്ങൾക്ക്‌ ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും. വൃശ്ചികം: പ്രിയപ്പെട്ടവർക്കായി ഇന്നത്തെ ദിവസം ചെലവഴിക്കും. മുതിർന്നവരോടുള്ള കടമകൾ നിർവഹിക്കാനാവും. പുതിയ…

യുവ തലമുറയ്ക്ക് ആവേശമായി ‘നെപ്പോളിയൻ’ വരുന്നു; ഉളികുത്തു ചടങ്ങ് നടന്നു

എടത്വ: ജലമേളകളിൽ പുതിയ ചരിത്രം രചിക്കുവാൻ തലവടിയിൽ നിന്നുമുള്ള ‘നെപ്പോളിയൻ’ വെപ്പ് എ ഗ്രേഡ് കളിവള്ളത്തിൻ്റെ ഉളികുത്തു ചടങ്ങ് നടന്നു. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണൻ ആചാരി ഉളികുത്ത് ചടങ്ങ് നിർവഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുര്യൻ തോമസ് അമ്പ്രയിൽ,ജേക്കബ് ഏബ്രഹാം പുരയ്ക്കൽ എന്നിവർ കളിവള്ള ശില്പികൾക്ക് ദക്ഷിണ നല്‍കി. ഫാ. ഏബ്രഹാം തോമസ്, ഫാ.ർ റോബിൻ വർഗ്ഗീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, വൈസ് പ്രസിഡൻ്റുമാരായ അജിത്ത് പിഷാരത്ത്, പി.ഡി.രമേശ് കുമാർ, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ,ഡോ.ജോൺസൺ വി. ഇടിക്കുള,ടീം കോർഡിനേറ്റർ ജോമോൻ ചക്കാലയിൽ,സിറിൾ സഖറിയ ഇടയത്ര, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് കനീഷ് കുമാർ, സെക്രട്ടറി ഗോകുൽ കൃഷ്ണ, ജെറി മാമ്മൂടൻ,…

നവകേരള സദസിൽ പരാതികളുമായി എത്തിയവരുടെ തള്ളിക്കയറ്റം

കാസര്‍ഗോഡ്: എല്‍ഡി‌എഫ് സര്‍ക്കാരിന്റെ പദ്ധതിയായ നവകേരള സദസില്‍ പരാതികളുമായി എത്തിയവരുടെ വന്‍ തിരക്ക്. കാസർഗോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി പതിനായിരത്തിലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. നായനാർമൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തിൽ നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച പരാതി കൗണ്ടറുകളിൽ പൊതുജനങ്ങളിൽ നിന്ന് 3450 പരാതികൾ ലഭിച്ചു. രാവിലെ 8 മണിമുതല്‍ പരാതികളുമായി എത്തിത്തുടങ്ങി. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പരാതി നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. വേദിക്ക് സമീപം 22 പരാതി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രാദേശിക റോഡ് വികസനം, ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികൾക്കുള്ള അപേക്ഷകൾ, ഭൂപ്രശ്നങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ പരാതികൾ ലഭിച്ചു. പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ…

ലോക കപ്പ്: അമിത ആത്മവിശ്വാസമാണോ ഇന്ത്യക്ക് ട്രോഫി കിട്ടാക്കനിയാകാന്‍ കാരണം?

അഹമ്മദാബാദ്: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനാണ് പരാജയം ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 240 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിലേ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും മാർനെസ് ലാബുഷാഗും ചേർന്ന് കംഗാരുക്കളെ വിജയത്തിന്റെ വക്കിലെത്തിച്ചു. 43 ഓവറിൽ കംഗാരുക്കൾ വിജയിച്ചു 10 വർഷത്തിന് ശേഷം ഐസിസി കിരീടം നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ ലോകകപ്പ് ഫൈനലിൽ ഓസീസിനോട് തോറ്റതോടെ അവസാനിച്ചു. 2013ൽ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി നേടിയതാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇംഗ്ലീഷിനെതിരെ അഞ്ച് റൺസിനാണ് ടീം ഇന്ത്യ വിജയിച്ചത്. എന്നാൽ വർഷങ്ങളായി ഐസിസി കിരീടം ഇന്ത്യക്ക് കിട്ടാക്കനിയായി. 2014ൽ ബംഗ്ലാദേശിൽ നടന്ന…

ഐസിസി ടൂർണമെന്റുകളിൽ ഇത് രണ്ടാം തവണയാണ് ഹെഡ് ഇന്ത്യയ്ക്ക് പരിക്കേല്പിക്കുന്നത്

“അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ പൊലിഞ്ഞിരിക്കുകയാണ്. അപരാജിത കുതിപ്പുമായി ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലേക്ക് എത്തിയ ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്കാണ് ഓസ്‌ട്രേലിയ തകര്‍ത്തത്. സെഞ്ചുറിയുമായി ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ വിജയശില്‍പി ആയത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസീസിന്‍റെ മുന്‍നിര പൊളിഞ്ഞതോടെ മൂന്നിന് 43 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ തുടര്‍ന്ന് എത്തിയ മാര്‍നെസ്‌ ലബുഷെയ്‌നെ കൂട്ടുപിടിച്ച ട്രാവിസ് ഹെഡ് ടീമിനെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചാണ് മടങ്ങുന്നത്. ഇന്ത്യന്‍ ബോളര്‍മാരെ പതിഞ്ഞും തെളിഞ്ഞും കളിച്ച ട്രാവിസ് ഹെഡ് 120 പന്തുകളില്‍ നിന്നും 137 റണ്‍സടിച്ചാണ് തിരിച്ച് കയറിയത്. 15 ബൗണ്ടറികളും നാല് സിക്‌സറുകളുമാണ് താരം നേടിയത്. ഇതോടെ മത്സരത്തിലെ താരമായും ട്രാവിസ് ഹെഡ് തിരഞ്ഞെടുക്കപ്പെട്ടു. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇതു രണ്ടാം തവണയാണ് ഹെഡ് ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നത്. കഴിഞ്ഞ ഐസിസി…

തുടക്കത്തിലെ തടസ്സങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയ ലോക കപ്പ് ട്രോഫി ഉയര്‍ത്തി

അഹമ്മദാബാദ്: “വലിയ ജനക്കൂട്ടം നിശബ്ദരാകുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല” എന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മത്സരത്തിന് മുമ്പ് പറഞ്ഞിരുന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കി, അഭൂതപൂർവമായ ആറാമത് ലോക കപ്പ് ട്രോഫി ഉയർത്തിയപ്പോള്‍ പിൻ ഡ്രോപ്പ് നിശബ്ദതയായിരുന്നു അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍. ആറ് വിക്കറ്റുകള്‍ക്കാണ് ഓസീസ് വിജയക്കൊടി പാറിച്ചത്. ഓസീസിന്റെ ആറാം ഏകദിന ലോകകപ്പ് കിരീടമാണിത്. ഇന്ത്യ ഉയർത്തിയ 240 റൺസിന് മറുപടിയായി ഓസ്‌ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (120 പന്തിൽ 137) ഓസീസ് വിജയത്തിന്റെ ശില്പിയായി. അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58) പിന്തുണയും നിര്‍ണായകമായി. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയ്‌ക്കായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് ജസ്‌പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറില്‍ 15 റണ്‍സ്…

സിൽക്യാര ടണലിൽ ഡ്രില്ലിംഗ് താൽക്കാലികമായി നിർത്തി വെച്ചു

ഉത്തരകാശി: സിൽക്യാര തുരങ്കം തകർന്ന സ്ഥലത്ത് ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള പാത തയ്യാറാക്കുന്നതിനുള്ള ഡ്രില്ലിംഗ് ഞായറാഴ്ച താൽക്കാലികമായി നിർത്തിവച്ചു. അതേസമയം, തുരങ്കത്തില്‍ കുടുങ്ങിയിട്ടുള്ള തൊഴിലാളികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കണമെന്ന് രക്ഷാപ്രവർത്തനം അവലോകനം ചെയ്ത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ തകർന്ന ഭാഗത്തെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രില്ലിംഗ് നടത്താന്‍ പകരമായി കൊണ്ടുവന്ന ഒരു അമേരിക്കൻ ആഗർ മെഷീൻ വെള്ളിയാഴ്ച ഉച്ചയോടെ കഠിനമായ പ്രതലത്തിൽ ഇടിച്ചതിനെത്തുടർന്ന് നിർത്തേണ്ടി വന്നു. ഇതിനെത്തുടർന്ന് ശനിയാഴ്ച ഉദ്യോഗസ്ഥർ കുന്നിൻ മുകളിൽ നിന്ന് ദ്വാരമുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍, തിരശ്ചീനമായി കുഴിക്കുന്നതാണ് “മികച്ച ഓപ്ഷൻ” എന്നും ഓഗർ മെഷീന് തടസ്സങ്ങളൊന്നും നേരിടുന്നില്ലെങ്കിൽ “രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അത് കുടുങ്ങിയ തൊഴിലാളികളുടെ അരികത്ത് എത്തിയേക്കാം” എന്നും ഗഡ്കരി പറഞ്ഞു. തുരങ്കത്തിന്റെ ഒരു ഭാഗത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അവർക്ക് വൈദ്യുതി, തുറസ്സായ സ്ഥലം, ഭക്ഷണം,…

പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കും ബഹുമാനത്തിനും വേണ്ടിയാണ് ജാതി സെൻസസ് നടത്തുന്നത്: അഖിലേഷ് യാദവ്

ജിന്ദ്: രാജ്യത്ത് ജാതി സെൻസസിനായി താൻ വാദിക്കുന്നത് പിന്നാക്ക സമുദായങ്ങളിൽ നിന്നും വിഭാഗങ്ങളിൽ നിന്നുമുള്ള നിരവധി ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ഞായറാഴ്ച പറഞ്ഞു. ഹരിയാന നിയമസഭയിൽ മെഹമിനെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര നിയമസഭാംഗമായ ബൽരാജ് കുണ്ടു ഇവിടെ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി. കുണ്ടു ഏതാനും മാസങ്ങൾക്കുമുമ്പ് ഹരിയാന ജനസേവക് പാർട്ടി എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. ബിജെപി-ജെജെപി സഖ്യം അധികാരത്തിലുള്ള ഹരിയാനയിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ രൂപീകരണം. പിന്നാക്ക സമുദായങ്ങളിൽ നിന്നും വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് അവരുടെ അവകാശങ്ങളും ആദരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തന്റെ പാർട്ടി തുടർന്നും പ്രവർത്തിക്കുമെന്ന് യാദവ് പറഞ്ഞു. “ഇന്ന് രാജ്യം മുഴുവൻ ജാതി സെൻസസ് ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. കാരണം, സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങളായിട്ടും…