രാശിഫലം (20-11-2023 തിങ്കൾ)

ചിങ്ങം: നിങ്ങളുടെ പങ്കാളിയിൽ നിന്നും പ്രതീക്ഷിച്ച അത്ര പരിഹണന ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക്‌ ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവക്കാൻ പാടുള്ളു.

കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതാണ്. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസികമായ നിങ്ങളുടെ അവസ്ഥക്ക്‌ നന്നായിരിക്കും.

തുലാം: നിങ്ങൾക്ക്‌ ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും.

വൃശ്ചികം: പ്രിയപ്പെട്ടവർക്കായി ഇന്നത്തെ ദിവസം ചെലവഴിക്കും. മുതിർന്നവരോടുള്ള കടമകൾ നിർവഹിക്കാനാവും. പുതിയ ജീവിതം ആരംഭിക്കാൻ കാത്തിരിക്കുന്നവർക്ക്‌ വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വന്നുചേരാം.

ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ ഗുണകരമായിരിക്കില്ല. പാർട്ട്‌-ടൈം കോഴ്‌സിന് ചേർന്നാൽ വിജയം കാണാനാകും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടാതിരിക്കുക.

മകരം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. മനസിൽ സ്നേഹവും സന്തോഷവുമായിരിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി നല്ല നിമിഷങ്ങൾ പങ്കിടാൻ സാധിക്കും. പഴയ സുഹ്യത്തിനെ വിളിക്കാനിടയുണ്ട്. ഔദ്യോഗികമായി ഇന്നത്തെ ദിവസം ഏറെ ഗുണം ചെയ്യും.

കുംഭം: നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ചെലവുകൾ വരാനിടയുണ്ട്. ജീവിതം ചിട്ടയുള്ളതാക്കാൻ നിങ്ങൾ ശ്രമിക്കും. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക.

മീനം: ഇന്ന് നിങ്ങൾ ഉദാര മനസ്ക്കനും ക്ഷമയുള്ളവനുമായിരിക്കും. അതിനാൽ തന്നെ മറ്റുള്ളവരോട്‌ ക്ഷമിക്കാനാവും. എന്നാൽ ഇതുകാരണം മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാനിടയുണ്ട്. നിങ്ങൾക്ക്‌ നല്ല ദിവസമായിരിക്കും.

മേടം: നിങ്ങൾ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുമ്പോൾ നന്നായി ചിന്തിക്കണം. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുന്നോടിയായി മറ്റുള്ളവരുടെ മാർഗനിർദേശം തേടുകയോ ജ്യോതിശാസ്ത്ര ചാർട്ടുകൾ എടുക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും.

ഇടവം: വാദപ്രതിവാദങ്ങളിൽ ശ്രദ്ധാലുവായിരിക്കണം. സുഹൃത്തുക്കളുമായി നീണ്ട ബിസിനസ് ചർച്ചകളിലേർപ്പെട്ടേക്കാം. സ്നേഹിക്കുന്നവരിൽ നിന്ന് സന്തോഷം വന്നുചേരാനിടയുണ്ട്.

മിഥുനം: മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാതെ ശ്രദ്ധിക്കണം. ആളുകൾ നിങ്ങളോട് തുറന്നു പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അഭിപ്രായം പറയുകയും വേണം. മതപരമായ കാര്യങ്ങളാൽ നിങ്ങൾ തിരക്കിലാവാനിടയുണ്ട്.

കര്‍ക്കടകം: ഇന്ന് വെല്ലുവിളി നിറഞ്ഞ, ദുർഘടമായ ദിവസമായിരിക്കും. ആത്മവിശ്വാസം കുറഞ്ഞിരിക്കും. പരാജിതനായതായി തോന്നിയേക്കാം. കാര്യങ്ങളിൽ നിശ്ചയദാർഢ്യത്തോടെ പെരുമാറാൻ ശ്രദ്ധിക്കണം. വ്യക്തിപരമായ ബന്ധങ്ങളിൽ നിന്ന് സന്തോഷം കണ്ടെത്താനായി സമയം ചെലവഴിച്ചേക്കാം.

 

Print Friendly, PDF & Email

Leave a Comment

More News