വിശാഖപട്ടണം തുറമുഖത്തുണ്ടായ വൻ തീപിടിത്തത്തിൽ 40 ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം; ആളപായമില്ല

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യബന്ധന തുറമുഖത്തുണ്ടായ വൻ തീപിടിത്തത്തിൽ നാല്പതോളം ബോട്ടുകള്‍ കത്തി നശിച്ചു. കോടികളുടെ നഷ്ടമാണുണ്ടായതെന്ന് മത്സ്യത്തൊഴിലാളികള്‍. ഒരു ബോട്ടിൽ നിന്നുള്ള തീ പെട്ടെന്നാണ് 40 ബോട്ടുകളിലേക്ക് പടർന്നത്. അര്‍ദ്ധരാത്രിയോടെയാണ് തീ പിടിത്തം ആരംഭിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ നിരവധി അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാൽപ്പതോളം ഫൈബർ യന്ത്രവത്കൃത ബോട്ടുകളിലേക്ക് പടർന്നതായാണ് വിവരം. ഉടൻ തന്നെ പോലീസും അഗ്നിശമന സേനയും തീ അണയ്ക്കാൻ ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ, തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി ആനന്ദ് റെഡ്ഡി പറഞ്ഞു. ചില ക്രിമിനലുകൾ ബോട്ടുകൾ കത്തിച്ചതായി മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നു.

തങ്ങളുടെ ഉപജീവനമാർഗം കത്തിനശിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഇന്ധന ടാങ്കുകളിൽ തീ പടർന്നതോടെ ചില ബോട്ടുകളും പൊട്ടിത്തെറിച്ചു. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു.

രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ഡിസിപി ആനന്ദ് റെഡ്ഡി പറഞ്ഞു. ബോട്ടുകളിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളപായത്തെക്കുറിച്ച് വിവരമില്ല. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. തീപിടിത്തത്തിൽ 40 ഓളം മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചതായി വിശാഖപട്ടണത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഓരോ ബോട്ടിനും 40 ലക്ഷം രൂപയോളമാണ് വിലയെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News