റോബിന്‍ ബസ്സിനെ വിടാതെ പിന്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ്; ഓട്ടം കഴിഞ്ഞ് കോയമ്പത്തൂരിൽ നിന്ന് തിരിച്ചെത്തിയ ബസിനെ പത്തനംതിട്ട എംവിഡി പിടികൂടി

പത്തനംതിട്ട : തന്റെ ബസ് അനധികൃതമായി പിടിച്ചെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. നിയമനടപടികളിലൂടെ, പിടിച്ചെടുത്ത ബസ് വിട്ടുകിട്ടുമെന്നും അതിനുശേഷം പമ്പ റൂട്ടിൽ സർവീസ് പുനരാരംഭിക്കുമെന്നും ഗിരീഷ് ഉറപ്പിച്ചുപറയുന്നു.

കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിൽ എത്തിയപ്പോഴാണ് എംവിഡി അധികൃതരും വൻ പോലീസ് സംഘവും ബസ് പിടിച്ചെടുത്തത്. ബസ് പത്തനംതിട്ട പോലീസിന്റെ എആർ ക്യാമ്പിലേക്ക് മാറ്റി. പെർമിറ്റ് ചട്ടങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാലാണ് ബസ് പിടിച്ചെടുക്കുന്നതെന്ന് എംവിഡി അധികൃതർ പറഞ്ഞു. പെർമിറ്റ് ലംഘിച്ചതിന് ബസുടമകൾക്കെതിരെ കേസെടുത്തു. കൂടാതെ, കേരളത്തിൽ ചുമത്തിയ പിഴകൾ ബസുടമകൾ അടച്ചിട്ടില്ലെന്ന് എംവിഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

റോബിൻ ബസ് പുറത്തിറങ്ങിയാൽ അടുത്ത 10 ദിവസത്തിനുള്ളിൽ പമ്പയിലേക്കുള്ള സർവീസ് ആരംഭിക്കാനാണ് ഗിരീഷ് ലക്ഷ്യമിടുന്നത്. പമ്പ റൂട്ടിൽ ചെങ്ങന്നൂർ-പമ്പ എന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സഹിതമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News