അമേരിക്കൻ മലയാളി ജോസഫ് ചാണ്ടി സ്‌കോളർഷിപ്പ് വിതരണം നടത്തി

ഡാലസ്: കോട്ടയം ആസ്ഥാനമായി അമേരിക്കൻ മലയാളി ജോസഫ് ചാണ്ടി മാനേജിംഗ് ട്രസ്റ്റിയായി കഴിഞ്ഞ 27 വർഷമായി പ്രവർത്തിക്കുന്ന ഇന്ത്യൻജീവകാരുണ്യ ട്രസ്റ്റ് ഈ വർഷവും സ്‌കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണവും മറ്റ് ധനസഹായ വിതരണവും നടത്തി.

3,16,000 സ്‌കൂൾ വിദ്യാർത്ഥികൾക്കും 25,000 കോളേജ് വിദ്യാർത്ഥികൾക്കും ധനസഹായം നൽകി. പുറമേ അനാഥാലയത്തിനും ഭവന നിർമ്മാണത്തിനുമായി ഏതാണ്ട് 30 ലക്ഷത്തിലേറെ രൂപ ധനസഹായമായി നൽകി. കേരളം, കർണാടക,തമിഴ്‌നാട് ,മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലായി ഏതാണ്ട് 64 ലക്ഷം രൂപയോളം ധസഹായം ഈ വർഷം നൽകി. എല്ലാ ജില്ലകളിലേയും നിലവിലുള്ള കോഡിനേറ്റർമാരുടെ സഹകരണത്തോടെ മീറ്റിംഗ് നടത്തിയാണ് ധനസഹായ വിതരണം നടത്തിയത്. എറണാകുളം ആൽബർട്ട് കോളേജിൽ വച്ചു നടന്ന ചടങ്ങ് മുൻ കേന്ദ്രനിയമ സഹ മന്ത്രി പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ദൈവതുല്യനായ ജോസഫ് ചാണ്ടിക്ക് മാത്രമേ സ്വന്തം സമ്പാദ്യം ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ പലിശ കൊണ്ട് ഇത്രയധികം വർഷം വിദ്യാർത്ഥികൾക്ക് ധനസഹായം വിതരണം ചെയ്യുവാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം ബെസലിയോസ് കോളേജിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ജോസഫ് ചാണ്ടിയുടം ജീവചരിത്രത്തിന്റെ പരിഷ്‌കരിച്ച നാലാം പതിപ്പ് കനിവിന്റെ സൂര്യ തേജസ് എന്ന പുസ്തകം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും സാധുക്കൾക്ക് ധനസഹായ വിതരണം നടത്തുവാൻ ജോസഫ് ചാണ്ടിക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.ചടങ്ങിൽ ഒട്ടനവധി സാംസ്കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News