എസ്.ഐ.ഒ മലപ്പുറം ജില്ലാ കേഡർ കോൺഫറൻസിന് തുടക്കമായി

മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലാ കേഡർ കോൺഫറൻസിന് തുടക്കമായി. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് റമീസ് ഇ.കെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.

വംശീയ കാലത്ത് ഇന്ത്യൻ സാമൂഹിക പരിസരത്തെ മുസ്ലിം വിദ്യാർഥിത്വത്തിന്റെ അനിവാര്യതയെ തിരിച്ചറിയുന്ന തുടർച്ചയിലാണ് കേഡർ കോൺഫറൻസ് സംഭവിക്കുന്നത് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ മുഖ്യാതിയായി പങ്കെടുത്തു. ഫാഷിസ്റ്റ് കാലത്തെ ഒരു മാധ്യമ പ്രവർത്തകന്റെ ഭാവന – ആശങ്കകളെ പങ്കുവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംസാരം.ലോകത്തെ ഫലസ്തീൻ അടക്കമുള്ള വിത്യസ്ത ഇസ്ലാമിക വിമോചന ഭാവനകളെയും ആവിഷ്കാരങ്ങളെയും പ്രതിനിധീകരിച്ച് സജ്ജീകരിച്ച സമ്മേളന നഗരി സംഗമത്തിൽ ശ്രദ്ധേയമായി.

Print Friendly, PDF & Email

Leave a Comment

More News