ജോര്‍ജ് കുന്നത്ത് ജോസഫ് (70) നിര്യാതനായി

ജേഴ്‌സി സിറ്റി (ന്യൂജേഴ്‌സി): ഇടുക്കി കൊമ്പൊടിഞ്ഞാല്‍ സ്വദേശിയും കുന്നത്ത് വീട്ടില്‍ പരേതരായ ജോസഫ് കുന്നത്തിന്റേയും, എലിസബത്ത് കുന്നത്തിന്റേയും മകന്‍ ജോര്‍ജ് കെ. ജോസഫ് (70) അന്തരിച്ചു.

ഭാര്യ: ആനി ജോര്‍ജ് (ആര്‍.എന്‍ ജേഴ്‌സി സിറ്റി ഹോസ്പിറ്റില്‍, ഹൊബോക്കന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍).

മകള്‍: ആഷ്‌ലി ജോര്‍ജ് (പെന്‍സില്‍വേനിയ സെന്റ് ലൂക്ക്‌സ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് നെറ്റ്‌വര്‍ക്കില്‍ പീഡിയാട്രിക് റെസിഡന്റ്).

മരുമകന്‍: ആല്‍വിന്‍ ജോര്‍ജ് (കെമിക്കല്‍ എന്‍ജിനീയര്‍).

തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്ന് ഹിസ്റ്ററിയില്‍ എം.എ ബിരുദമെടുത്ത് സെന്റ് സേവ്യേഴ്‌സ് കോളജില്‍ ലക്ചറര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പണിക്കന്‍കുടിയിലെ സെന്റ് ജോണ്‍ മറിയ വിയാനി പള്ളിയില് കാറ്റിക്കിസം ടീച്ചറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രയില്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ എത്തിയശേഷം സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയില്‍ സജീവമായും നിരവധി തവണ പ്രസിഡന്റ് ആവുകയും ചെയ്തിട്ടുണ്ട്.

വേയ്ക് സര്‍വീസ് ഫെബ്രുവരി 2 വെള്ളി 5 മുതല്‍ 9 വരെ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ (408 GETTY AVE).

സംസ്‌കാര ചടങ്ങുകള്‍ 3 ശനി 11 മണിക്ക് തുടങ്ങും. മുകളില്‍ പറഞ്ഞിരിക്കുന്ന പള്ളിയില്‍ തന്നെ. അടക്കം 2 മണിക്ക് ജേഴ്‌സി സിറ്റിയിലുള്ള ഹോളി ഫാമിലി സെമിത്തേരിയില്‍ (828 West Side AVE)

 

Print Friendly, PDF & Email

Leave a Comment

More News