കേരള ലിറ്റററി സൊസൈറ്റി, ഡാളസ് രണ്ടാമത്‌ മനയിൽ ജേക്കബ് സ്മാരക കവിതാ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിക്കുന്നു

ഡാളസ്: അമേരിക്കയിൽ മലയാള ഭാഷാ സ്നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സർഗവാസനയുള്ള കവികളെ തിരയുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനായി ഡാളസ്സിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ് കവിത അവാർഡ് 2022 മുതൽ തുടങ്ങിവച്ചത്‌ എല്ലാ വർഷവും തുടരും.

കഴിഞ്ഞ മുപ്പതു വർഷമായി ഡാളസ് കേന്ദീകരിച്ചു പ്രവർത്തിക്കുന്ന കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാള കവിയുമായ മനയിൽ ജേക്കബിന്റെ സ്മരണാർത്ഥമാണ് ഈ വാർഷിക അവാർഡ്‌ നൽകപ്പെടുന്നത്‌. വിജയിക്ക് 250 യു എസ്‌ ഡോളറും ഫലകവും പ്രശസ്തിപത്രവും മാർച്ച്‌ – ഏപ്രിൽ മാസങ്ങളിൽ ഡാളസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും.

2022 വർഷത്തെ ഒന്നാം പുരസ്കാരം ലഭിച്ചത് ഡോ. മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്റെ “മാനിന്റെ മാതൃരോദനം” എന്ന ചെറുകവിതയാണ്‌ അഞ്ചംഗ ജഡ്ജിംഗ്‌ പാനൽ തെരഞ്ഞെടുത്തത്‌.

രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുതെന്ന് പൊതു നിബന്ധനകളുണ്ട് . മലയാള പദ്യ – ഗദ്യ കവിതകൾ ആണു പരിഗണിക്കപ്പെടുന്നത്‌. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല. കഴിഞ്ഞകാല മനയിൽ പുരസ്കാര ജേതാക്കൾക്കോ KLS 2024-25 പ്രവർത്തകസമിതി അംഗങ്ങൾക്കോ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവദനീയമല്ല. അവാർഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക്‌ പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ ഈമെയിലിൽ പിഡീഎഫ് അറ്റാച്‌മെൻറായും കവിയുടെ ഫോട്ടോയും പേരും വിലാസവും ഇമെയിൽ മെസ്സേജായും അയയ്ക്കേണ്ടതാണ്‌. ഒരാളിൽ നിന്നു ഒരു കവിത മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.

സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29, 2024.

കൃതികൾ അയക്കേണ്ട വിലാസം:
ഇമെയിൽ: klsdallas90@gmail.com

For more information : Shaju John (KLS President 2024-25) 469-274-6501, Haridas Thankappan (KLS Secretary 2024-25)
214-763-3079

Print Friendly, PDF & Email

Leave a Comment

More News