രാശിഫലം (14-02-2024 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലിയിൽ വസ്‌തുനിഷ്‌ഠത കൈവരിക്കാൻ ഇന്ന് നിങ്ങൾക്കാവും. വൈകുന്നേരം കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കും. രാത്രിയിൽ യാത്ര പോവാനിടയുണ്ട്. ലോകത്തിന്‍റെ ചാപല്യങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കും. ഇത് ഇന്ന് ഫലപ്രാപ്‌തിയിൽ വരും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. ഇന്ന് നിങ്ങൾക്ക് ചെയ്യുന്ന ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാനാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ ഇന്ന് സാധിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണ് ഇന്ന്.

തുലാം: നിങ്ങളുടെ നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കാൻ നല്ല ദിവസമായിരിക്കും ഇന്ന്. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി നടക്കും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ട വിധത്തിൽ വിനയോഗിക്കുന്നത് ഇന്ന് നിങ്ങൾക്ക് നല്ലതായിരിക്കും.

വൃശ്ചികം: മാധ്യമശ്രദ്ധ നേടാൻ നിങ്ങള്‍ക്ക് കഴിവുണ്ട്. ഇന്നത്തെ ദിവസം മറ്റുള്ളവർ നിങ്ങളുടെ കഴിവുകളെ പുകഴ്ത്തും. എന്നിരുന്നാലും, ഇന്ന് നിങ്ങൾ എന്താണോ ആഗ്രഹിക്കുന്നത്, അത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. ഇന്ന് നിങ്ങളുടെ ജീവിതപങ്കാളി മുമ്പത്തേക്കാൾ സ്നേഹം പ്രകടിപ്പിക്കും.

ധനു: ബിസിനസ് സംബന്ധമായ കാര്യങ്ങൾക്ക് വളരെ നല്ല ദിവസമാണ് ഇന്ന്. അതിനാൽ തന്നെ ഇന്ന് അത്തരം കാര്യങ്ങളുമായി മുന്നോട്ട് പോകാവുന്നതാണ്. ഉച്ചക്ക് ശേഷം സാമ്പത്തികപരമായ കാര്യങ്ങളിൽ നിന്ന് നിങ്ങള്‍ക്ക് സമ്മര്‍ദം നേരിട്ടേക്കാം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അവരുടെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് എല്ലാകാര്യങ്ങളും നിങ്ങള്‍ കൃത്യമായി ചെയ്യുക. നല്ലരീതിയില്‍ ഇന്നത്തെ ദിവസം അവസാനിപ്പിക്കാൻ ശ്രമിക്കുക.

മകരം: നിങ്ങൾ ജോലിക്ക് മുൻഗണന നല്‍കുന്നതിന്‍റെ പേരിൽ ജീവിതപങ്കാളിയുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി വിരുന്ന് സത്‌കാരത്തിൽ ഏര്‍പ്പെടാൻ ഇന്ന് അവസരം ലഭിക്കും. അത് അവരിൽ സന്തോഷം ഉണ്ടാക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമായിരിക്കും. പഴയ സുഹൃത്തുക്കളുമായി ബന്ധം പുതുക്കാൻ ശ്രമിക്കും. ജോലി കാര്യങ്ങളിൽ വളരെ നല്ല ദിവസമാണ്. കഴിവുകൾ മെച്ചപ്പെടും. ശത്രുക്കൾ പോലും നിങ്ങളെ അംഗീകരിക്കും.

മീനം: നിങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ചുകൊണ്ടായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുന്നത്‌. ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടും. പ്രശ്‌നങ്ങളെ നിഷ്പ്രയാസം തരണം ചെയ്യാൻ നിങ്ങൾക്കാവും. പ്രശ്‌നങ്ങൾക്ക്‌ സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കുകയും അത്‌ പ്രവർത്തികമാക്കാൻ തുടങ്ങുകയും ചെയ്യും. എന്നാൽ പുതിയകാര്യങ്ങൾ ആരംഭിക്കുമ്പോൾ നല്ലതുപോലെ ചിന്തിക്കേണ്ടതുണ്ട്.

മേടം: വികാരങ്ങൾ ഇന്ന് നിങ്ങൾക്ക്‌ തടസം സ്യഷ്‌ടിക്കും. കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നടക്കില്ല. ഇത് നിങ്ങളെ അസ്വസ്ഥനാക്കും. ശുപാപ്‌തി വിശ്വാസം കൈവിടാതിരിക്കുക. ഇന്ന് നിങ്ങൾ ദൈവഭക്തി കാണിക്കും.

ഇടവം: കുടുംബത്തെക്കുറിച്ചോ കുട്ടികളെ കുറിച്ചോ ഉള്ള ചില നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്. ഇത് നിങ്ങളെ സന്തുഷ്‌ടനാക്കിയേക്കും. ബാല്യകാല സുഹൃത്തുക്കളെ കാണാനും, സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്. നഷ്‌ടപ്പെട്ടുപോയ സ്‌കൂൾ ദിനങ്ങൾ ഓർത്തെടുക്കും. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് ഒരു വാഗ്‌ദത്ത ദിനമായിരിക്കും. എങ്കിലും നിങ്ങൾ നടത്തിയ നിക്ഷേപങ്ങൾ ശരിയായ സ്ഥലത്ത് ഉറപ്പ് വരുത്തുക. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ജാഗരൂകരായിരിക്കുക.

മിഥുനം: അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങൾ നന്നായി പരിശോധിച്ചതിന് ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ. അത്‌ മറ്റ്‌ എല്ലാകാര്യങ്ങൾ പോലെ കരുതലോടെ വേണം. ഇന്ന് നിങ്ങൾ കാര്യങ്ങൾ സാധാരണ പോലെ കൈകാര്യം ചെയ്യും. വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ചിന്തകൾ കൊണ്ട്‌ തന്നെ നിങ്ങൾ ബുദ്ധിമുട്ടും. മറ്റുള്ളവരുടെ കാര്യങ്ങൾ ഓർത്ത്‌ ആകുലപ്പെടാതെ, സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക. അത് നിങ്ങൾക്ക് ഇന്നത്തെ ദിവസം ഗുണം ചെയ്യും.

കര്‍ക്കടകം: ശുഭകരമായ ഒരു ജോലി നിങ്ങൾ ഇന്ന് തുടങ്ങും. ഉല്ലാസാഘോഷത്തിന് പുറപ്പെടും മുൻപ്‌ ജോലി തീർക്കേണ്ടതാണ്. വൈകുന്നേരം പ്രണയിനിയുമൊത്ത് സമയം ചെലവഴിക്കാനാവും. ഇത്‌ സന്തോഷം നൽകും.

Print Friendly, PDF & Email

Leave a Comment

More News