യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് ഇഫ്താർ സംഗമം

ദോഹ: ഖത്തറിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ ഇഫ്താർ സംഗമം നടത്തി. സി.ഐ.സി മദീന ഖലീഫ സോണിൻ്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

സി.ഐ.സി മദീന സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് വി.എൻ വിദ്യാർഥികളുമായി സംവദിച്ചു. സോണൽ വൈസ് പ്രസിഡന്റ് നഈം അഹ്‌മദ്, സെക്രട്ടറി അബ്ദുൽ കബീർ, മുഹമ്മദ് ജമാൽ, നൗഫൽ പാലേരി, മുഫീദ് ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News