മൂന്നു ഭൂഖണ്ഡങ്ങളിലൂടെ സ്വന്തം വാഹനത്തില്‍ എഴുപതോളം രാജ്യങ്ങള്‍ സഞ്ചരിച്ച് അമേരിക്കയിലെത്തിയ മുഹമ്മദ് സിനാന് ഡാളസില്‍ സ്വീകരണം

ഫ്രിസ്കോ (ഡാളസ്): ഒരു വർഷത്തിലേറെയായി മംഗലാപുരത്തു നിന്നും ഇന്ത്യന്‍ നിര്‍മ്മിത മഹീന്ദ്ര എസ് യു വിയില്‍ എഴുപതോളം രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്ത് അമേരിക്കയിലെത്തിയ മംഗലാപുരം സ്വദേശി മുഹമ്മദ് സിനാന് ഡാളസില്‍ സ്വീകരണം നല്‍കുന്നു.

ഏപ്രിൽ 3 ബുധനാഴ്ച രാവിലെ 10 മണിക്ക് 7055 പ്രിസ്റ്റൻ റോഡ് ഫ്രിസ്കോയിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഫ്രിസ്കോയിലുള്ള ജോയ് ആലുക്കാസാണ് സിനാന്റെ സാഹസികത നിറഞ്ഞ യാത്രയുടെ പ്രധാന സ്‌പോണ്‍സര്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, ഡാളസ്സിലെ ഇതര സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. എല്ലാവരെയും ഈ സ്വീകരണ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

കര്‍ണ്ണാടകയിലെ മംഗലാപുരം സ്വദേശിയും ആർക്കിടെക്ട് ബിരുദ ധാരിയുമായ മുഹമ്മദ് സിനാന്‍ 70-ലധികം രാജ്യങ്ങള്‍ സഞ്ചരിച്ചാണ് അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്കും ന്യൂജേഴ്സിയും സന്ദര്‍ശിച്ച സിനാന് ന്യൂജേഴ്സിയിലെ എഡിസണിലുള്ള ജോയ് ആലുക്കാസ് ജ്വല്ലറി സ്റ്റോറില്‍ സ്വീകരണം സംഘടിപ്പിച്ചിരുന്നു. ഷിക്കാഗോ, അറ്റ്‌ലാന്റ, ഫ്‌ളോറിഡ കീ വെസ്റ്റ്, ഡാളസ്, ഹൂസ്റ്റണ്‍, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് പിന്നീട്ഓസ്ട്രേലിയ, മലേഷ്യ, തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം, ലാവോസ്, മ്യാൻമാർ, നേപ്പാൾ വഴി ഇന്ത്യയിൽ എത്താനാണ് സിനാന്റെ പദ്ധതി.

Print Friendly, PDF & Email

Leave a Comment

More News