മൂന്ന് വയസ്സുകാരി സഞ്ചന മോൾക്ക് വിഷുക്കൈനീട്ടം കൊടുക്കാൻ അമ്മയും ഇല്ല, അച്ഛനും ‘ഇല്ല’; വിഷുക്കൈനീട്ടം തപാൽ വഴിയെത്തി

അമ്പലപ്പുഴ: വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം കൈമാറിയും വിഭവസമൃദ്ധമായ സദ്യ കഴിച്ചും വിഷു ആഷോഷിച്ചപ്പോൾ മൂന്ന് വയസ്സുകാരി സഞ്ചന മോൾക്ക് വിഷുക്കൈനീട്ടം കൊടുക്കാൻ അമ്മയും ഇല്ല, അച്ഛനും ‘ഇല്ല’ യെങ്കിലും വിഷുക്കൈനീട്ടം കവറിൽ തപാൽ വകുപ്പ് കൈമാറി.

ഇക്കഴിഞ്ഞ ഒക്ടോബർ 5ന് ആയിരുന്നു സഞ്ചനമോളുടെ മൂന്നാം ജന്മദിനം. സഞ്ചനമോൾക്ക് 6 മാസം പ്രായമുള്ളപ്പോള്‍ അമ്മ ജയന്തി 2021 ജൂൺ 5ന് കോവിഡ് ബാധിച്ച് മരണമടഞ്ഞു. അമ്മയുടെ മരണശേഷം പിതാവും ഉപേക്ഷിച്ച നിലയിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ജയന്തിയുടെ പിതാവ് ജയന്തന്റെ ജീവനും ജൂൺ 12 ന് കോവിഡ് അപഹരിച്ചു.

സഞ്ചനമോളും അമ്മ ജയന്തിയും മുത്തച്ചൻ ജയന്തനും മുത്തശ്ശി വത്സലയും ഇവരുടെ മകൻ വിദ്യാർത്ഥിയായ ജയകൃഷ്ണനും വാടകക്ക് താമസിച്ചിരുന്നത് തലവടി പഞ്ചായത്തിൽ 13-ാം വാർഡിൽ ആണ്. സൗഹൃദ വേദിയുടെ ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിനിടിയിൽ കോവിഡ് ബാധിതരായ ഈ കുടുംബത്തെ സൗഹൃദ വേദി പ്രവർത്തകരെ പരിചയപ്പെടുത്തിയത് കുടുബശ്രീ എഡിഎസ് സുലേഖയാണ്.

ഇരുവരുടെയും മരണത്തോടെ വാടക കൊടുക്കാൻ നിവൃത്തി ഇല്ലാത്ത അവസ്ഥ വന്നത് മൂലം വത്സലയുടെ സഹോദരൻ പുറക്കാട് ഉളള ജയദേവ കുമാറിനോടാപ്പമാണ് ഇപ്പോൾ സഞ്ചനമോളും മുത്തശ്ശിയും താമസിക്കുന്നത്.

കഴിഞ്ഞ ദിവസം പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുള തപാൽ വകുപ്പിന്റെ പദ്ധതിയിലൂടെ അയച്ച വിഷുക്കൈനീട്ടം പോസ്റ്റ്മാൻ സഞ്ചനമോൾക്ക് കൈമാറി. എടത്വ പഞ്ചായത്തിൽ ആകെ ഉണ്ടായിരുന്ന 2 സെന്റ് വസ്തുവും വീടും വിറ്റാണ് മാതാപിതാക്കൾ സഞ്ചനയുടെ അമ്മയെ വിവാഹം കഴിപ്പിച്ചത്. എടത്വ പഞ്ചായത്തിന്റെ അതിർത്തിയിൽ താമസിക്കാത്തതു മൂലം ക്ഷേമ പെൻഷനും അർഹതയില്ലാത്ത അവസ്ഥയാണ്. ഇക്കഴിഞ്ഞ വിജയ ദശമി ദിനത്തിൽ സഞ്ചനമോൾക്ക് ഫാദർ വില്യംസ് ചിറയത്ത് ആദ്യാക്ഷരം പകർന്ന് നല്കി.സഞ്ചനമോളുടെ പഠനം, താമസം എന്നിവ സുമനസ്സുകൾ കനിഞ്ഞാൽ സാധ്യമാകും.

സഞ്ചന മോൾക്കും മുത്തച്ഛിക്കും തല ചായ്ക്കാനൊരിടം നമുക്ക് നല്കാൻ സാധിക്കും.സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ലൈഫ് മിഷനിൽ അപേക്ഷ നല്‍കാനും സാധ്യമല്ല. ഭൂമി ഉണ്ടെങ്കിൽ വീട് വെച്ച് കൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് സന്നദ്ധ പ്രവർത്തകർ വാഗ്ദാനം ചെയ്തിട്ടുണ്ട്.നമ്മുടെ ചെറിയ സംഭാവന ഇവർക്ക് വലിയ ആശ്വാസമാകും.

സഞ്ചനമോളുടെ മുത്തച്ഛി വത്സലയുടെ അക്കൗണ്ട് നമ്പർ:
67228354079
IFSC.SBIN0070096.
SBI EDATHUA.
Google pay 7994005320 Jayakrishnan

 

Print Friendly, PDF & Email

Leave a Comment

More News