താമരയിലയും നീർത്തുള്ളിയും (കവിത): പുലരി

പങ്കജപത്രത്തിൽ
തൊട്ടും തൊടാതെയും
തത്തിക്കളിക്കും
ജലകണം പോലെ
ബന്ധ- ബന്ധനങ്ങൾ കൂടാതെ ആകുമോ
ചിന്ത്യം മാനവ ജീവിതം പാരിതിൽ

തലപൊക്കി നിൽക്കും നേരത്തും
കൂട്ടായി നിൻ
നിഴൽ മാത്രം
എന്നറിയേണം മാനസം
സൂര്യപ്രഭയിൽ വിടർന്ന പൂക്കൾ
വാടീടും കതിരോനെ പിരിയും നേരം .

Print Friendly, PDF & Email

Leave a Comment

More News