സിലിക്കൺ ഒയാസിസ് സെന്ററിൽ യൂണിയൻ കോപ് വരുന്നു

ഹൈപ്പർമാർക്കറ്റ്, പള്ളി, റീട്ടെയ്ൽ സ്റ്റോറുകൾ (സർവീസ്, എന്റർടെയ്ൻമെന്റ്, ക്ലിനിക്ക്, റസ്റ്റോറന്റ്) എന്നിവ പുതിയ പദ്ധതിയുടെ ഭാ​ഗമാണ്.

ദുബൈ: യൂണിയൻ കോപ് പുതിയ വാണിജ്യ സമുച്ചയം സിലിക്കൺ ഒയാസിസിൽ തുറക്കും. പുതിയ ഷോപ്പിങ് അനുഭവമാകും ഉടൻ ആരംഭിക്കുന്ന കൊമേഴ്സ്യൽ സെന്റർ.

ദുബായിലും എമിറേറ്റിന്റെ മറ്റുള്ള പ്രദേശങ്ങളിലുമുള്ളവർക്ക് കൂടുതൽ മികച്ച ഷോപ്പിങ് അനുഭവം നൽകുകയാണ് ലക്ഷ്യം. ഉയർന്ന​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നത് തുടരുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

ഹൈപ്പർമാർക്കറ്റ്, പള്ളി, റീട്ടെയ്ൽ സ്റ്റോറുകൾ (സർവീസ്, എന്റർടെയ്ൻമെന്റ്, ക്ലിനിക്ക്, റസ്റ്റോറന്റ്) എന്നിവ പുതിയ പദ്ധതിയുടെ ഭാ​ഗമാണ്. ദുബായ് സിലിക്കൺ ഒയാസിസിൽ ഷെയ്ഖ് സയദ് ബിൻ ഹം​ദാൻ അൽ നഹ്യാൻ തെരുവിലാണ് പുതിയ വാണിജ്യ സമുച്ചയം. ബേസ്മെന്റ്, പാർഷ്യൽ ബേസ്മെന്റ്,​ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, സർവീസ് ബിൽഡിങോട് കൂടിയ പള്ളി എന്നിവയാണ് കെട്ടിടത്തിന്റെ ഭാ​ഗങ്ങൾ.

മൊത്തം 265,537 ചതുരശ്രയടിയാണ് വിസ്തീർണം. ഹൈപ്പർമാർക്കറ്റ് 55,043.82 ചതുരശ്രയടിയിൽ ഒന്നാം നിലയിലാണ്. 44 റീട്ടെയ്ൽ സ്റ്റോറുകളാണ് ഇവിടെയുള്ളത്. മൊത്തം റീട്ടെയ്ൽ വീസ്തീർണം 32,090 ചതുരശ്രയടി. 247 പാർക്കിങ് സ്പേസുകളും ഉണ്ട്. ബേസ്മെന്റ്,​ഗ്രൗണ്ട് ഫ്ലോർ പാർക്കിങ്ങിൽ നിന്നും നേരിട്ട് മാളിലേക്ക് പ്രവേശിക്കാം.

Print Friendly, PDF & Email

Leave a Comment

More News