സോണിയ ഗാന്ധി വീണ്ടും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അദ്ധ്യക്ഷയായി

ന്യൂഡല്‍ഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി വീണ്ടും പാർട്ടി പാർലമെൻ്ററി പാർട്ടിയുടെ മുഖ്യ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഈ അവസരത്തിൽ നരേന്ദ്രമോദിക്കെതിരെ ശക്തമായ ആക്രമണം നടത്തിയ സോണിയ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് രാഷ്ട്രീയവും ധാർമികവുമായ തോൽവി ഏറ്റുവാങ്ങി, നയിക്കാനുള്ള അർഹത നഷ്ടപ്പെട്ടെന്നും പറഞ്ഞു.

പഴയ പാർലമെൻ്റ് ഹൗസിലെ സെൻട്രൽ ഹാളിൽ നടന്ന കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സോണിയാ ഗാന്ധിയെ സിപിപി നേതാവാക്കാൻ നിർദ്ദേശിച്ചു, മൂന്ന് പാർട്ടി എംപിമാരായ ഗൗരവ് ഗൊഗോയ്, താരിഖ് അൻവർ, കെ. സുധാകരൻ എന്നിവര്‍ അംഗീകരിച്ചു. സിപിപി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ പാർട്ടി നേതാക്കൾക്ക് നന്ദി പറഞ്ഞു, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അതിൻ്റെ നിശ്ചയദാർഢ്യം പ്രകടിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും ധാർമികവുമായ പരാജയമാണ് നരേന്ദ്രമോദിക്ക് ഉണ്ടായതെന്നും, ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തിന് ജനവിധി മാത്രമല്ല, നയിക്കാനുള്ള അവകാശവും നഷ്ടമായെന്നും സോണിയ ഗാന്ധി അവകാശപ്പെട്ടു.

ഭിന്നിപ്പിൻ്റെയും ഏകാധിപത്യത്തിൻ്റെയും രാഷ്ട്രീയം തള്ളിക്കളയാനാന് രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്തതെന്നും സോണിയ പറഞ്ഞു. പാർലമെൻ്ററി രാഷ്ട്രീയം ശക്തിപ്പെടുത്താനും ഭരണഘടന സംരക്ഷിക്കാനും പൊതുജനങ്ങൾ വോട്ട് ചെയ്തു.
ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ യാത്രയും ചരിത്രപരമായ പ്രസ്ഥാനങ്ങളാണെന്നും പാർട്ടിക്ക് എല്ലാ തലത്തിലും പുതുജീവൻ നൽകിയെന്നും അവര്‍ പറഞ്ഞു.

അഭൂതപൂർവമായ വ്യക്തിപരവും രാഷ്ട്രീയവുമായ ആക്രമണങ്ങളെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് രാഹുൽ ഗാന്ധി പ്രത്യേക നന്ദി അർഹിക്കുന്നു. സോണിയ സിപിസി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിൻ്റെ ചുമതല രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

Print Friendly, PDF & Email

Leave a Comment

More News