ഇസ്‌ലാമിക പ്രഭാഷണം ജനുവരി 24 വെള്ളിയാഴ്ച

ദോഹ: ഖത്തറിലെ മലയാളി പ്രവാസികൾക്ക് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയം ഇസ്‌ലാമിക പ്രഭാഷണം സംഘടിപ്പിക്കുന്നു. ജനുവരി 24 വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് വക്റയിലുള്ള ഹംസ ബിൻ അബ്ദുൽ മുത്തലിബ് മസ്ജിദിലാണ് (DPSന് സമീപമുള്ള വക്റ വലിയ പള്ളി) പരിപാടി നടക്കുക.

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ ടി. ആരിഫലി പരിപാടിയിൽ പ്രഭാഷണം നിർവഹിക്കും. ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ കൂടിയാണ് ടി. ആരിഫലി.

സ്ത്രീകൾക്കും പരിപാടിയിൽ പങ്കെടുക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ആൽമഹ്മൂദ് ഇസ്‌ലാമിക് കൾചറൽ സെന്റർ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News