
മക്കരപ്പറമ്പ : ‘പ്രതിരോധത്തിന്റെ വിജയം, അതിജീവനത്തിന്റെ ആഘോഷം’ തലക്കെട്ടിൽ സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയകമ്മിറ്റികൾ സംയുക്തമായി മക്കരപ്പറമ്പിൽ ഫലസ്തീൻ വിജയാഹ്ലാദ റാലി നടത്തി.
സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് എൻ.കെ ഫഹദ് വടക്കാങ്ങര, അഷ്റഫ് സി.എച്ച്, ജാബിർ പടിഞ്ഞാറ്റുമുറി, സി.എച്ച് യഹ് യ, മുഹമ്മദ് ജദീർ, സമീദ് കടുങ്ങൂത്ത് എന്നിവർ നേതൃത്വം നൽകി. മക്കരപ്പറമ്പ് ടൗണിൽ പ്രവർത്തകർ വത്തക്ക വിതരണവും നടത്തി.