ജീവനക്കാരുടെയും അദ്ധ്യാപകരുടേയും പണിമുടക്ക് – പ്രതിഷേധ സംഗമം

മലപ്പുറം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (ASET) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള – ഡി.എ കുടിശ്ശിക നൽകുക. ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുക, സ്കൂൾ ഉച്ചഭക്ഷണ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സംഗമം നടത്തിയത്.

അസറ്റ് ജില്ലാ ചെയർമാൻ എൻ. മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായി. അസറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹനീഫ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജാബിർ ഇരുമ്പുഴി, അഷറഫ് താഴേക്കോട്, ഹബീബ് മാലിക്, ജലീൽ മോങ്ങം, നാസർ മങ്കട,ജുനൈദ് വേങ്ങൂർ, ഉസ്മാൻ മാമ്പ്ര എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News