എന്‍.വി.ബി.എസിന് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം

ദോഹ: ഖത്തറിലെ പ്രശസ്ത ബാറ്റ് മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസിന് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം.

ബാറ്റ്മിന്‍ഡണ്‍ പരിശീലന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന ഇന്‍ഡോ ഖത്തര്‍ സൗഹാര്‍ദ്ധ സംഗമത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുരസ്‌കാരം സമ്മാനിച്ചു.  എന്‍.വി.ബി.എസ് ഫൗണ്ടര്‍മാരായ ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും പുരസ്‌കാരം ഏറ്റുവാങ്ങി.

മുന്‍ എംപി പീതാംബരക്കുറുപ്പ്, കിംസ് ഡയറക്ടര്‍ ഇ എം. നജീബ്, യോഗാചാര്യന്‍ ഡോ.സുധീഷ്, കൃപ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് അല്‍ ഹാജ് എ എം.ബദ്‌റുദ്ധീന്‍ മൗലവി തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.

ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ കലാ പ്രേമി ബഷീര്‍ ബാബു, കണ്‍വീനര്‍ മുഹമ്മദ് മാഹീന്‍, ബാബു ജോണ്‍ ജോസഫ്, തെക്കന്‍ സ്റ്റാര്‍ ബാദുഷ, ഡോ.അമാനുല്ല വടക്കാങ്ങര, അഡ്വ.ദീപ ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News