ലോസ് ആഞ്ചലസ്, കാലിഫോർണിയ: ലോസ് ആഞ്ചലസിലെ പാസഡീനയിൽ, NANMMA (നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ് ), SCMMA (സൗത്ത് കാലിഫോർണിയ മലയാളി മുസ്ലിം അസോസിയേഷൻ), KMCA (കേരള മുസ്ലിം കൾച്ചറൽ അസോസിയേഷൻ) എന്നീ സംഘടനകൾ ചേർന്ന് സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തി.
ഈ കൂട്ടായ്മയുടെ ‘L.A ഫയർ റിലീഫ്’ പദ്ധതിയിലൂടെ, പാസഡീന അൾട്ടഡീന, ഈറ്റൺ തുടങ്ങിയ പ്രദേശങ്ങളിലെ കാട്ടുതീയിൽ ദുരിതബാധിതരായ 50ലധികം കുടുംബങ്ങൾക്ക് അവശ്യ സഹായം നൽകി. ഈ വരുന്ന റമദാനിലേക്കാവശ്യമായ അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകളും, കൂടാതെ മറ്റു വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാനായി ഗിഫ്റ്റ് വൗച്ചറുകളും വിതരണം ചെയ്തു.
ന്യൂ ഹൊറൈസൺ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ സന്നദ്ധ സേവകരും ദുരിത ബാധിതരും പരസ്പരം ആശയവിനിമയം നടത്തുകയും തുടർന്ന് ഡിന്നറോടു കൂടി പരിപാടി പിരിയുകയുമായിരുന്നു.
പരിപാടികൾക്ക് ജുനൈദ് ആസി, ശഹീം ഐക്കർ, സഫ്വാൻ മഠത്തിൽ, ഹർഷദ് മുഹമ്മദ്, അബ്ദുൽ ഷരീഫ് വടക്കൻ എന്നിവർ നേതൃത്വം നൽകി.