കൊല്ലം: പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്‌യോജനയുടെ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി, വാഡിയിലെ സെന്റ് ആന്റണീസ് കമ്മ്യൂണിറ്റി ഹാളിൽ ഫിഷറീസ് വകുപ്പ് അപേക്ഷാ ശേഖരണ ക്യാമ്പും ഇൻഷുറൻസ് മേളയും സംഘടിപ്പിച്ചു.
മത്സ്യ കർഷകർ, മത്സ്യത്തൊഴിലാളികൾ, അനുബന്ധ മേഖലകളിലെ തൊഴിലാളികൾ എന്നിവരുടെ ഡിജിറ്റൽ രജിസ്ട്രേഷൻ, മത്സ്യ സംരംഭകർക്കുള്ള സാമ്പത്തിക സഹായം, മത്സ്യകർഷകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ, വിപണന സഹായം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട വിവിധ സേവന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ക്യാമ്പിൽ അവതരിപ്പിച്ചു.
അഞ്ഞൂറോളം ഗുണഭോക്താക്കളാണ് ക്യാമ്പില്‍ പങ്കെടുത്തത്. എൻ കെ പ്രേമചന്ദ്രൻ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ, എൻ. ദേവിദാസ് മുഖ്യാതിഥിയായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, എസ്.ആർ.രമേഷ് ശശിധരൻ സ്വാഗതം പറഞ്ഞു. നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എം ഡിപിൻ കെ. എം, പി.എം- എം.കെ.എസ്.എസ്.വൈ കേന്ദ്ര നോഡൽ ഓഫീസർ ജിജോ ജോസഫ്, സി.എസ്.സി സംസ്ഥാന കോർഡിനേറ്റർ ജിനോ ചാക്കോ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ചീഫ് ബിസിനസ് മാനേജർ രാജ് മോഹൻ, അക്വാകൾച്ചർ ഇൻഷുറൻസ് കമ്പനി സ്റ്റേറ്റ് ബിസിനസ് ഹെഡ് ഡോ. പി ആർ പ്രസീത, പഞ്ചാബ് നാഷണൽ ബാങ്ക് തിരുവനന്തപുരം സർക്കിൾ അഗ്രിക്കൾച്ചറൽ സെക്ടർ ഹെഡ് എഹിൽ മാരൻ എന്നിവർ ക്ലാസുകൾ നയിച്ചു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍