ജാമിയ മില്ലിയ പ്രവേശന പരീക്ഷകൾക്കുള്ള കേരളത്തിലെ സെന്റർ പുനസ്ഥാപിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡൽഹി ജാമിയ മില്ലിയ സർവകലാശാലയുടെ യു ജി, പിജി പരീക്ഷകൾക്ക് കേരളത്തിൽ ഉണ്ടായിരുന്ന ഏക സെന്റർ ആയ തിരുവനന്തപുരം ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എല്ലാ വർഷവും ജാമിയ എൻട്രൻസ് എഴുതുന്നത്. പരീക്ഷ കേന്ദ്രം എടുത്ത് കളഞ്ഞതോടെ കേരളത്തിലെ വിദ്യാർത്ഥികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സെന്ററുകൾ ആശ്രയിക്കേണ്ടി വരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെയുള്ള പരീക്ഷാ കേന്ദ്രം കൂടിയായ തിരുവനന്തപുരം ഒഴിവാക്കിയത് നിരവധി വിദ്യാർത്ഥികളുടെ അഡ്മിഷൻ സ്വപ്നങ്ങൾക്ക് മേലുള്ള തിരിച്ചടി കൂടിയാണ്. വിദ്യാർത്ഥി വിരുദ്ധമായ തീരുമാനം പിൻവലിച്ച് തിരുവനന്തപുരം പരീക്ഷാ കേന്ദ്രം പുനസ്ഥാപിക്കണം എന്നും എറണാംകുളത്തും കോഴിക്കോടും പുതിയ സെന്ററുകൾ അനുവദിക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

ജാമിയ മില്ലിയ സർവകലാശാലയുടെ അഡ്മിനിസ്ട്രേഷൻ സ്വീകരിക്കുന്ന സമീപകാല നിലപാടുകളിലെ പലതും നിരീക്ഷിച്ചാൽ മനസ്സിലാകുന്നത് കേരളത്തിലെ പരീക്ഷാ സെന്റർ റദ്ദാക്കലിൽ പല രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളും ഉണ്ട് എന്നു തന്നെയാണ്. മലയാളി വിദ്യാർത്ഥികളുടെ എണ്ണം കേന്ദ്ര സർവകലാശാലകളിൽ വർധിക്കുന്നതിൽ പലപ്പോഴും പല യൂണിവേഴ്സിറ്റി അധികൃതരും ‘ആശങ്ക’ പ്രകടിപ്പിച്ചതായും കാണാൻ സാധിക്കും. ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ കൂടി ഈ സെന്റർ റദ്ദാക്കലിൽ ഉണ്ട് എന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് സംശയിക്കുന്നുണ്ട്. ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയുടെ പരീക്ഷ കേന്ദ്രം റദ്ദാകിയ നടപടികൾക്ക് എതിരെ സംസ്ഥാനത്ത് വിവിധ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും സെക്രട്ടറിയറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ സഈദ് ടി. കെ, ബാസിത് താനൂർ, ഗോപു തോന്നക്കൽ,ഷമീമ സക്കീർ, ലബീബ് കായക്കൊടി, സാബിർ അഹ്സൻ, അമീൻ റിയാസ് എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News